അമ്മയെ ഓർത്ത് പൊട്ടി കരഞ്ഞ് അക്ഷയ്കുമാർ. ആജ് തക്കിന്റെ സീധി ബാത്തിൽ അതിഥിയായി എത്തിയ താരത്തിനോട് അമ്മയെ കുറിച്ചുള്ള ചോദ്യങ്ങളോടാണ് വേദനയോടെ പ്രതികരിച്ചത്. തന്റെ ബോക്സ് ഓഫീസ് പരാജയങ്ങളോട് അമ്മ എങ്ങനെയാണ് പ്രതികരിച്ചതെന്നായിരുന്നു അവതാരകന്റെ ചോദ്യം.
ഷോയിൽ അമ്മയെ കുറിച്ച് അക്ഷയ്കുമാർ പറഞ്ഞതിങ്ങനെയാണ്, ഷൂട്ടിങ്ങുകൾ കഴിഞ്ഞ് താൻ നേരെ ചെല്ലുന്നത് അമ്മയുടെ മുറിയിലേക്കാണ്. എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കുന്നതും അമ്മയോടായിരുന്നു. അമ്മയുടെ മരണ ശേഷവും എന്റെ ഈ ശീലം ഞാൻ മാറ്റിയിട്ടില്ല. 2022-ൽ ഉടനീളം ബോക്സ് ഓഫീസ് പരാജയങ്ങളുടെ ഒരു പരമ്പരയായിരുന്നു. ‘വിഷമിക്കേണ്ട മകനേ, ദൈവം നിനക്കൊപ്പമുണ്ട്’ എന്ന് അമ്മ മുമ്പ് പറഞ്ഞ വാക്കുകൾ ആ അവസരത്തിൽ ഓർക്കുമെന്നും താരം പറഞ്ഞു.
2021 സെപ്റ്റംബർ എട്ടിനായിരുന്നു അക്ഷയുടെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചത്. പരിപാടിയിൽ അമ്മയെകുറിച്ച് ഹൃദയ വേദനയോടുകൂടിയാണ് അക്ഷയ് സംസാരിച്ചത്.
Comments