ഇസ്ലാമാബാദ് : വിവാഹം എന്നത് വിലപേശൽ നടക്കുന്ന കാലിച്ചന്തയല്ലെന്ന് വിദ്യാഭ്യാസം ഉള്ള പലർക്കും അറിയാം . എന്നാൽ പാക് വ്യവസായി മകളുടെ വിവാഹം നടത്തിയ രീതി ഒരു വിൽപ്പന നടത്തുമ്പോലെ തന്നെയാണ് . പെൺകുട്ടിയുടെ തൂക്കത്തിന് തുല്യമായ സ്വർണക്കട്ടികളാണ് ഒരു പാകിസ്താനി വ്യവസായി മകൾക്ക് സ്ത്രീധനമായി നൽകിയത് .
ദുബായിലാണ് വിവാഹം നടന്നതെന്നാണ് റിപ്പോർട്ടുകൾ . ഈ രാജകീയ വിവാഹത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പെൺകുട്ടിയെ ഒരു തുലാസിൽ ഇരുത്തിയ ശേഷം രണ്ടാം തുലാസിൽ സ്വർണ്ണ കട്ടികളും വച്ചതിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് . യുവതിയുടെ തൂക്കം 70 കിലോ ആയിരുന്നതിനാൽ അതേ തൂക്കമുള്ള സ്വർണ്ണ കട്ടകൾ സ്ത്രീധനമായി നൽകി.
വിവാഹത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. എന്നാൽ ആഹാരത്തിനു പോലും ഗതിയില്ലാതെ സ്വന്തം രാജ്യം യാചിക്കുമ്പോഴാണ് ഈ ആഡംബരവിവാഹമെന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം.
Comments