വിപ്ലവങ്ങളുടെ രാജകുമാരൻ; ഇന്ന് വീര സവർക്കർ സ്മൃതി ദിനം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

വിപ്ലവങ്ങളുടെ രാജകുമാരൻ; ഇന്ന് വീര സവർക്കർ സ്മൃതി ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2023, 12:52 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ വിപ്ലവങ്ങളുടെ രാജകുമാരൻ, വിനായക് ദാമോദർ സവർക്കർ എന്ന വീര സവർക്കറിന്റെ 57-ാം സ്മൃതി ദിനം ഇന്ന്. അഹിംസാ മാർഗ്ഗത്തിലൂടെ ഭാരതാംബയുടെ മോചനം സാധ്യമാകില്ല എന്ന് വിശ്വസിച്ചിരുന്ന, സായുധ വിപ്ലവം മാത്രമാണ് അതിനുള്ള ഏക മാർഗ്ഗം എന്നു വിശ്വസിച്ചിരുന്ന ഒരാളായിരുന്നു സവർക്കർ. ഇന്ത്യയുടെ ലക്ഷ്യം പൂർണ്ണമായ രാഷ്‌ട്രീയ സ്വാതന്ത്ര്യമാണെന്ന് 1900 ൽ ആദ്യമായി സധൈര്യം പ്രഖ്യാപിച്ച രാഷ്‌ട്രീയ നേതാവാണ് അദ്ദേഹം. കോളേജ് വിദ്യാഭ്യാസ കാലത്ത് ലോകമാന്യ തിലകന്റെ നിർദ്ദേശാനുസരണം വിദേശ വസ്തുക്കൾ ബഹിഷ്‌കരിക്കുക എന്ന നയത്തിന്റെ ഭാഗമായി ആദ്യമായി വിദേശ വസ്ത്രങ്ങൾ കത്തിച്ചു കൊണ്ട് പ്രതിഷേധം ആരംഭിച്ചത് സവർക്കർ ആയിരുന്നു.

ചരിത്രകാരൻ, വൈജ്ഞാനികൻ, കവി, കഥാകൃത്ത്, രാഷ്‌ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ജീവിതത്തിൽ രണ്ട് തവണ നാടുകടത്തപ്പെട്ട ലോകത്തിലെ ആദ്യത്തെ രാഷ്‌ട്രീയ തടവുകാരൻ കൂടിയാണ്. പ്രകാശനം ചെയ്യപ്പെടും മുമ്പ് നിരോധിക്കപ്പെട്ട, 1857 ലെ ഇന്ത്യൻ സാതന്ത്ര്യ സമരത്തെ കുറിച്ച് പുസ്തകമെഴുതിയ ആദ്യ ഇന്ത്യൻ ചരിത്രകാരനാണ് സവർക്കർ. അതുവരെ ശിപ്പായി ലഹള എന്ന് വിളിച്ച് ബ്രിട്ടീഷുകാർ പരിഹസിച്ചിരുന്ന  മഹത്തായ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് ആ പേര് നൽകിയതും സവർക്കറായിരുന്നു. ഇംഗ്ലണ്ടിൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കാളനിവാസികളായ മുഴുവൻ വിദ്യാർഥികളും എടുക്കേണ്ടതായിരുന്ന ‘ഓത് ഓഫ് അലീജിയൻസ്’ എന്ന പ്രതിജ്ഞയെടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ഡിഗ്രിയും ബാരിസ്റ്റെർ പദവിയും നിഷേധിക്കപ്പെട്ട ആദ്യ ഇന്ത്യൻ നിയമ വിദ്യാർത്ഥിയാണ് സവർക്കർ. സ്വാതന്ത്ര്യ സമരത്തിലേക്കിറങ്ങിയത് കാരണം ഒരു ഇന്ത്യൻ യൂണിവേഴ്സിറ്റി ബിരുദം പിൻവലിച്ച ആദ്യ ബിരുദധാരിയാണ് സവർക്കർ. തൊട്ടു കൂടായ്മക്ക് അന്ത്യം കുറിച്ച ആദ്യ ഇന്ത്യൻ സാമൂഹിക പരിഷ്‌കർത്താവു കൂടിയാണ് അദ്ദേഹം. അതിനു വേണ്ടി മഹാരാഷ്‌ട്രയിൽ എല്ലാ ഹിന്ദുക്കൾക്കും പ്രാർത്ഥിക്കാൻ വേണ്ടി ക്ഷേത്രം വരെ നിർമ്മിച്ചു.

1883 ൽ മഹാരാഷ്‌ട്ര സംസ്ഥാനത്തെ നാസിക് ജില്ലയിലെ ഭാഗൂരിലാണ് സവർക്കർ ജനിച്ചത്. 1892-ൽ വിനായകിന് ഏകദേശം ഒമ്പതു വയസ്സുള്ളപ്പോൾ മാതാവ് മരണമടഞ്ഞു. 1899ൽ പിതാവും മരണമടഞ്ഞതോടെ ജ്യേഷ്ഠസഹോദരനായ ഗണേഷ് ആണ് അദ്ദേഹത്തെ വളർത്തിയത്. നാസിക്കിലും പുനെയിലുമായി അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കി. പുനെയിലെ പഠനകാലത്തായിരുന്നു അദ്ദേഹം ബാലഗംഗാധര തിലകിനെ പരിചയപ്പെടുന്നത്. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയോരു വഴിത്തിരിവായി.

1909 ജൂലൈ 1ന് സുഹൃത്തായ മദൻ ലാൽ ധിംഗ്ര ബ്രിട്ടീഷ് ഓഫീസറായ കഴ്സൺ വൈലിയെ വധിച്ചതോടെയാണ് സവർക്കർ നിരീക്ഷണത്തിലായത്. ഡിസംബർ 21 ന് സവർക്കറുടെ അഭിനവ് ഭാരതിലെ അംഗങ്ങൾ നാസിക് കളക്റ്റർ ആയിരുന്ന എ എം റ്റി ജാക്സണെ കൂടി വധിച്ചതോടെ സവർക്കറെ അറസ്റ്റ് ചെയ്യാനും ഇന്ത്യയിലെത്തിച്ച് വിചാരണ നടത്തുവാനും ബ്രിട്ടീഷ് പോലീസ് തീരുമാനിച്ചു. ബ്രിട്ടീഷ് സാമ്രാജ്യ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ഭാരതത്തിലേയ്‌ക്ക് അയക്കാൻ ലണ്ടൻ കോടതി തീരുമാനിക്കുകയും ചെയ്തു. ഇന്ത്യയിലേക്ക് കൊണ്ടു വന്നിരുന്ന കപ്പൽ മർസെലീസിൽ നങ്കൂരമിട്ടപ്പോൾ സവർക്കർ കടലിൽ ചാടി തീരത്തേക്ക് നീന്തി രക്ഷപ്പെട്ടെങ്കിലും അദ്ദേഹം പിടിക്കപ്പെടുകയും തുടർന്ന് ചുമത്തപ്പെട്ട അനേകം കേസുകളുടെ പേരിൽ അദ്ദേഹത്തിന് അമ്പതു വർഷത്തെ ജയിൽ ശിക്ഷ വിധിക്കുകയും ക്രൂരതക്ക് പേര് കേട്ട ആൻഡമാനിലെ സെല്ലുലാർ ജയിലിലേക്ക് അയക്കുകയും ചെയ്തു.

1921ൽ സവർക്കർ നിബന്ധനകളോടെ ജയിൽ മോചിതനായെങ്കിലും അദ്ദേഹം വീട്ടു തടങ്കലിൽ ആയിരുന്നു. പിന്നിട് രത്നഗിരിക്ക് പുറത്ത് പോകാനോ, പൊതുയോഗങ്ങളിൽ പങ്കെടുക്കുവാനോ പാടില്ല എന്നാക്കി നിബന്ധന ആ ചുരുക്കി.

ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, 1970 ജൂൺ 28 നു സവർക്കറുടെ പേരിൽ സ്റ്റാമ്പ് പുറത്തിറക്കിയപ്പോൾ സവർക്കറെന്ന ധീര ദേശാഭിമാനിയുടെ ജീവിതത്തെ അറിയാൻ 30 ലക്ഷം വിവരണ പത്രിക കൂടി അച്ചടിച്ചു രാജ്യത്ത് വിതരണം ചെയ്തിരുന്നു. ദീർഘമായ ആ വിവരണ പത്രിക അവസാനിക്കുന്നത് ഇങ്ങിനെയാണ്.
‘അദ്ദേഹത്തിന്റെ ഓർമ്മ രാജ്യ സ്‌നേഹികളുടെ ഹൃദയത്തിലെന്നും പച്ചപിടിച്ചു നിൽക്കും. ആ തലമുറയിലെ മഹാത്മാക്കളുടെ ഗണത്തിൽ രാജ്യമുള്ള കാലത്തോളം അദ്ദേഹം ഗണിക്കപ്പെടും’ എന്നായിരുന്നു.

1966 ഫെബ്രുവരി 26-ന് തന്റെ 83ആം വയസ്സിൽ അദ്ദേഹം ദേഹവിയോഗം ചെയ്തു.

Tags: VEER SAVARKAR1857VD Savarkar
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

Latest News

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies