വാഷിംഗ്ടൺ: ഇന്ത്യ അദ്ധ്യക്ഷ വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ വിജയത്തിന് എല്ലാവിധ പിന്തുണയും വാഗ്ധാനം ചെയ്ത് അമേരിക്ക. ഡൽഹിയിൽ നടക്കാനിരിക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പങ്കെടുക്കുമെന്നും യുഎസ് സാമ്പത്തിക വ്യാവസായിക കാര്യ അസിസ്റ്റന്റ് സെക്രട്ടറി രാമിൻ തൊളോയ് അറിയിച്ചു.
ക്വാഡ് ഗ്രൂപ്പിന്റെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും ബ്ലിങ്കെൻ പങ്കെടുക്കും. ഡൽഹിയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തും. അസിസ്റ്റന്റ് സെക്രട്ടറി ലു വ്യക്തമാക്കി.
മാർച്ച് ഒന്ന് മുതൽ മൂന്ന് വരെയാണ് മൂന്ന് ദിവസത്തെ ജി 20 വിദേശകാര്യ മന്ത്രിമാരുടെ നിർണായക യോഗം നടക്കുന്നത്. ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നെതർലാൻഡ്സ്, നൈജീരിയ, ഒമാൻ, സിംഗപ്പൂർ, സ്പെയിൻ, യുഎഇ എന്നി രാജ്യങ്ങളാണ് ജി20യിൽ ഉള്ളത്. രാജ്യത്തെ വിവിധ നഗരങ്ങളിൽ ഇന്ത്യ ജി20 യോഗങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നുണ്ട്.
സുസ്ഥിര വളർച്ച, പരിസ്ഥിതി ജീവിത ശൈലി, വനിതാ ശാക്തീകരണം, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, ആരോഗ്യം മുതൽ കൃഷി വരെയും വിദ്യാഭ്യാസം മുതൽ വാണിജ്യം വരെയുമുള്ള മേഖലകളിലെ സാങ്കേതിക പുരോഗതി, നൈപുണ്യ വികസനം, സാംസ്കാരികം, ടൂറിസം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയൽ തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ടതായിരിക്കും സമ്മേളനങ്ങൾ.
Comments