52 വയസ്സായി, എനിക്ക് സ്വന്തമായി ഒരു വീടില്ല; എന്റെ നടപ്പ് ഇന്ത്യയ്ക്ക് വേണ്ടി: രാഹുൽ ​ഗാന്ധി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

52 വയസ്സായി, എനിക്ക് സ്വന്തമായി ഒരു വീടില്ല; എന്റെ നടപ്പ് ഇന്ത്യയ്‌ക്ക് വേണ്ടി: രാഹുൽ ​ഗാന്ധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2023, 04:06 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ: അമ്പത്തിരണ്ട് വയസ്സു കഴിഞ്ഞിട്ടും തനിക്ക് സ്വന്തമായി ഒരു വീടില്ലെന്ന് വയനാട് എംപി രാഹുൽ ​ഗാന്ധി. ഭാരത് ജോഡോ യാത്ര കശ്മീരിൽ എത്തിയപ്പോൾ അതൊരു വീടായി തോന്നി. ഭാരത് ജോഡോ യാത്രയിലൂടെ ഒരുപാട് കാര്യങ്ങൾ തനിക്ക് പഠിക്കാൻ കഴിഞ്ഞു. കർഷകരുൾപ്പെടയുള്ള എല്ലാ ജനവിഭാ​ഗങ്ങളുടെയും പ്രശ്നങ്ങൾ കേട്ടു. ഇന്ത്യയ്‌ക്കു വേണ്ടിയാണ് കന്യാകുമാരി മുതൽ കശ്മീർ വരെ താൻ നടന്നതെന്നും രാഹുൽ ​ഗാന്ധി അവകാശപ്പെട്ടു. കോൺ​ഗ്രസ് പാർട്ടിയുടെ 85-ാം പ്ലീനറി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വയനാട് എംപി.

‘ഭാരത് ജോഡോ യാത്രയിൽ ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചു. കന്യാകുമാരി മുതൽ കശ്മീർ വരെ ഞാൻ എന്റെ രാജ്യത്തിനായി നടന്നു. ആയിരക്കണക്കിന് ആളുകൾ എന്നോടൊപ്പം യാത്രയിൽ പങ്കെടുത്തു. കർഷകരുടെ എല്ലാ പ്രശ്നങ്ങളും ഞാൻ കേൾക്കുകയും അവരുടെ വേദന മനസ്സിലാക്കുകയും ചെയ്തു. ഇന്ത്യയെ ഒന്നിപ്പിക്കാനും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് പദയാത്ര നടത്തിയത്. 52 വർഷം പിന്നിട്ടു. എനിക്കിപ്പോഴും സ്വന്തമായി ഒരു വീടില്ല. പക്ഷേ കശ്മീരിൽ എത്തിയപ്പോൾ അതൊരു വീടായി തോന്നി’.

‘എല്ലാ ജാതിയിലും പ്രായത്തിലുമുള്ള ആളുകൾക്ക് സ്വന്തം വീടെന്ന തോന്നലുണ്ടാക്കാനായിരുന്നു ഈ യാത്ര. ആ സമയത്ത് ആളുകൾ എന്നോട് രാഷ്‌ട്രീയം സംസാരിച്ചിരുന്നില്ല. തൊഴിലില്ലായ്മ, പണപ്പെരുപ്പ പ്രശ്‌നങ്ങൾ എന്നിവ പരിഹരിക്കാൻ കോൺ​ഗ്രസ് ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് സമയത്ത്, പ്രസക്തമല്ലാത്ത വിഷയങ്ങളാണ് പൊതുജനങ്ങൾക്ക് മുന്നിൽ ഉന്നയിക്കപ്പെടുന്നത്. തൊഴിലില്ലായ്മ എങ്ങനെ പരിഹരിക്കാം, ജിഡിപി എങ്ങനെ ശക്തിപ്പെടുത്താം, നമ്മുടെ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതിലാണ് രാഷ്‌ട്രീയം. ഇതെല്ലാം ചോദ്യം ചെയ്യുമ്പോൾ റെയ്ഡിലൂടെ ഭീഷണിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. പക്ഷേ ഞങ്ങൾ ശക്തമായി നിലകൊള്ളുന്നു’ എന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.

Tags: CongressRahul GandhihomeBharat Jodo Yatra52 years
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies