ഹൈദരാബാദ്: വിവാഹവസിതിയിൽ നൃത്തം വയ്ക്കുന്നതിനിടയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ഹൈദരാബാദിലെ നിർമൽ ജില്ലയിലായിരുന്നു സംഭവം. ശനിയാഴ്ച രാത്രി ബന്ധുവിന്റെ വിവാഹത്തിന് എത്തിയ മഹാരാഷ്ട്ര സ്വദേശി മുത്യം (19) ആണ് നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചത്.
മുത്യം വിവാഹാഘോഷത്തിനിടയിൻ നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയിൽ യുവാവ് കുഴഞ്ഞ് വീണ് മരിക്കുന്നത് കാണാം.
യുവാവിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.
തെലങ്കാനയിൽ നാല് ദിവസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഫെബ്രുവരി 22 ന് ഹൈദരാബാദിലെ ഒരു ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 24 കാരനായ പോലീസ് കോൺസ്റ്റബിൾ കുഴഞ്ഞ് വീണ് മരണപ്പെട്ടിരുന്നു.
Comments