ബാഴ്സലോണ: എയർടെൽ ഈ വർഷം എല്ലാ പ്ലാനുകളുടെയും നിരക്കുകൾ വർദ്ധിപ്പിക്കും. കോളുകളുടെയും ഡാറ്റയുടെയും നിരക്കുകൾ ഉയർത്താനാണ് ശ്രമമെന്ന് ചെയർമാൻ സുനിൽ ഭാരതി മിത്തൽ പറഞ്ഞു. തിങ്കളാഴ്ച നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.
ബിസിനസിൽ മൂലധനം വളരെ കുറവാണെന്നും ഈ വർഷം താരിഫ് വർദ്ധനവ് പ്രതീക്ഷിക്കാമെന്നും അദ്ദേഹം ചെയർമാൻ അറിയിച്ചു. കഴിഞ്ഞ മാസം 28 ദിവസത്തെക്കുള്ള കുറഞ്ഞ റീചാർജിന്റെ നിരക്ക് 57 ശതമാനമായി വർദ്ധിപ്പിച്ചിരുന്നു. ഇത്തരത്തിൽ 8 സർക്കിളുകളിൽ 155 രൂപയായി വർദ്ധിപ്പിച്ചു. കൂടാതെ താരിഫ് വർദ്ധനയും ഉണ്ടാകുമെന്ന് മിത്തൽ വ്യക്തമാക്കി. ഉപഭോക്താക്കൾ ഒരു തരത്തിലുള്ള താരിഫും നൽകാതെയാണ് 30 ജിബി ഉപയോഗിക്കുന്നത്. രാജ്യത്ത് തങ്ങൾക്ക് വോഡഫോൺ (ഐഡിയ) തരത്തിലുള്ള സാഹചര്യങ്ങളില്ലാത്തതുകൊണ്ട് താരിഫ് വർദ്ധന നടപ്പിലാക്കിയേ തീരു എന്നും മിത്തൽ പറഞ്ഞു.
കമ്പനിക്ക് ഇപ്പോൾ 100 ദശലക്ഷം 2ജി ഉപഭോക്താക്കൾ മാത്രമേ ശേഷിക്കുന്നുള്ളൂ. എന്നാൽ ഉപഭോക്താക്കൾ എല്ലാവരും 4ജി അല്ലെങ്കിൽ 5ജി-ലേക്ക് മാറുന്നതുവരെ കമ്പനി 2ജി സേവനങ്ങൾ നിലനിർത്തുമെന്നും മിത്തൽ പറഞ്ഞു.
Comments