തൃശ്ശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വ്യവസ്ഥകളോടെ എഴുന്നേള്ളിക്കാൻ അനുമതി. ആനയെ ഒറ്റക്ക് മാത്രമേ എഴുന്നേള്ളിക്കാൻ അനുവാദം ഉള്ളൂ. ജില്ലാ തല നട്ടാന നിരീക്ഷണ സമിതിയുടെതാണ് തീരുമാനം. വിവിധ പൂരങ്ങളിൽ ആനയെ പങ്കെടുപ്പിക്കാൻ അനുമതി ചോദിച്ചുകൊണ്ട് അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് നിബന്ധനകളോടെ എഴുന്നള്ളിക്കാൻ അനുമതി നൽകിയത്.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിശ്ചയിക്കുന്ന വ്യവസ്ഥകൾ പാലിക്കണം. എഴുന്നള്ളിപ്പ് പൂർണ്ണമായും വീഡിയോ ചിത്രീകരിച്ച് വനം വകുപ്പിന് കൈമാറണമെന്നും വ്യവസ്ഥയിൽ പറയുന്നു. തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കുന്നത് നിരീക്ഷിക്കണം എന്ന ആവശ്യപ്പെട്ട മൃഗസംരക്ഷണ പ്രവർത്തകർ എല്ലാ ജില്ല കളക്ടർമാർക്കും പരാതികൾ നൽകിയിട്ടുണ്ട്.
Comments