അരൂർ: ജിമ്മിലേക്ക് പോയ യുവതിയെ തടഞ്ഞുനിർത്തി കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ. കോടംതുരുത്ത് സ്വദേശിയായ റബിൻ ഫെർണാണ്ടസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലർെച്ച 5.30നാണ് സംഭവം നടന്നത്. ജിമ്മിൽ പരിശീലനത്തിനായി ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന യുവതിയുടെ പിന്നാലെ മറ്റൊരു ഇരുചക്രവാഹനത്തിൽ പ്രതി പിൻതുടർന്നു.അരൂർ എരമല്ലൂർ കാഞ്ഞിരത്തിങ്കൽ ക്ഷേത്രത്തിന് സമീപം വെച്ച് യുവതിയെ തടഞ്ഞുനിർത്തി 26-കാരൻ കടന്നുപിടിക്കുകയായിരുന്നു.
പ്രതി പെട്ടെന്ന് കടന്നുകളഞ്ഞെങ്കിലും ഇയാൾ സഞ്ചരിച്ച ഇരുചക്രവാഹനത്തിന്റെ നമ്പർ സഹിതം യുവതി അരൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിന് ശേഷം ഭാര്യയുമായി വിവിധ സ്ഥലങ്ങൾ സന്ദർശിക്കാൻ പോയ പ്രതിയെ വളരെ സമർത്ഥമായാണ് അരൂർ പോലീസ് അറസ്റ്റ് ചെയ്തത്. സിഐ പി.എസ്. സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ എസ്ഐ അനിൽകുമാർ, സിപിഒമാരായ വിജേഷ്, ബിജോയ്, നിധീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments