തന്റെ ജീവിതത്തിലും സിനിമകളിലും ഏറെ സ്വാധിനം ചെലുത്തിയത് രാമായണവും മഹാഭാരതവുമെന്ന് ബ്രഹാമാണ്ഡ സംവിധായകൻ എസ്. എസ് രാജമൗലി. ഇതിഹാസ സമാനമായ ചിത്രങ്ങളെടുത്ത് അന്താരാഷ്ടതലത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് ഭാരതീയ ഇതിഹാസങ്ങൾ തന്നെ രൂപപ്പെടുത്തിയത് എങ്ങനെയെന്ന് വ്യക്തമാക്കിയത്. അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാജമൗലിയുടെ വെളിപ്പെടുത്തൽ.
കുഞ്ഞായിരിക്കുമ്പോൾ തന്നെ രാമായണവും മഹാഭാരതവും വായിച്ചു തുടങ്ങിയിരുന്നു. അന്ന് ചെറുകഥകളായാണ് അവ വായിച്ചിരുന്നത്. തുടക്കത്തിൽ തനിക്ക് അവ വെറും കഥകൾ മാത്രമായിരുന്നു. താൻ വളർന്നപ്പോൾ തനിക്കൊപ്പം കഥകളും വളർന്ന് തുടങ്ങി. കഥയുടെയും കഥാപാത്രത്തിന്റെയും സൂഷ്മമായ തലങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി.
കഥകൾ, കഥാപാത്രങ്ങൾ, കഥാപാത്രങ്ങൾക്കുള്ളിലെ സംഘർഷങ്ങൾ, അവരുടെ വികാരങ്ങൾ എന്നിവ എന്നിൽ സാധീനിക്കാൻ തന്നെയും തുടങ്ങി- രാജമൗലി പറയുന്നു.
തന്നിൽ നിന്ന് പുറത്തുവരുന്ന എന്തും എങ്ങനെയെങ്കിലും ഇതിഹാസങ്ങളാൽ സ്വാധീനിക്കപ്പെടുന്നു. രാമാണവും മഹാഭാരതവും ആഴമുള്ള സമുദ്രങ്ങൾ പോലെയാണ്. ഓരോ തവണ വായിക്കുമ്പോഴും പുതിയ ആശയങ്ങൾ കണ്ടെത്താൻ സാധിക്കുന്നു. രാജമൗലി അഭിമുഖത്തിൽ പറഞ്ഞു.
മുൻപ് ആർഎസ്എസിനെ കുറിച്ച് സിനിമ ചെയ്യാൻ സാധിച്ചാൽ അത് ബഹുമതിയായി കാണുമെന്ന് രാജമൗലി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ പ്രശസ്ത തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദാണ് ആർഎസ്എസിന്റെ തിരക്കഥയൊരുക്കുന്നത്. ആർഎസ്എസിനെപ്പറ്റി ധാരാളം കാര്യങ്ങൾ കേട്ടിട്ടുണ്ട്. പക്ഷേ, അത് എങ്ങനെ രൂപപ്പെട്ടു, അതിന്റെ ആശയങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ തനിക്കറിയില്ല. എന്നാൽ അച്ഛന്റെ തിരക്കഥ വായിക്കുന്നതിനിടയിൽ താൻ പലവട്ടം കരഞ്ഞു പോയതായും രാജമൗലി കൂട്ടിച്ചേർത്തിരുന്നു.
Comments