ന്യൂഡൽഹി: തിരഞ്ഞെടുപ്പ് വിജത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ഥിരതയ്ക്കും വികസനത്തിനും വോട്ട് രേഖപ്പെടുത്തിയതിന് ത്രിപുരയിലെ ജനങ്ങൾക്കും നാടിനെയും ജനങ്ങളെയും സേവിക്കാൻ മറ്റൊരു അവസരം കൂടി ബിജെപി സഖ്യത്തിന് നൽകിയതിന് നാഗാലാൻഡ് ജനങ്ങളോടും പ്രധാനമന്ത്രി നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മേഘാലയ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ച സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കാര്യകർത്താക്കളുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളിൽ അഭിമാനമുണ്ട്. മേഘാലയയുടെ വികസനത്തിന് കഠിനമായി പരിശ്രമിക്കുകയും സംസ്ഥാനത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Grateful to all those who have supported @BJP4Meghalaya in the Assembly polls. We will keep working hard to enhance the development trajectory of Meghalaya and focus on empowering the people of the state. I am also thankful to our party workers for the effort they put.
— Narendra Modi (@narendramodi) March 2, 2023
Thank you Tripura! This is a vote for progress and stability. @BJP4Tripura will continue to boost the state's growth trajectory. I am proud of all Tripura BJP Karyakartas for their spectacular efforts at the grassroots.
— Narendra Modi (@narendramodi) March 2, 2023
I thank the people of Nagaland for blessing the @NDPPofficial–@BJP4Nagaland alliance with yet another mandate to serve the state. The double engine government will keep working for the state's progress. I laud our party workers for their hardwork which ensured this result.
— Narendra Modi (@narendramodi) March 2, 2023
ത്രിപുരയിൽ ഫ്രെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫ്രെബ്രുവരി 27നുമായിരുന്നു വോട്ടെടുപ്പ് നടന്നത്. 2023ൽ നടക്കുന്ന ഒമ്പത് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ആദ്യ മൂന്നെണ്ണം ഇതോടെ പൂർത്തിയായിരിക്കുകയാണ്.
Comments