ന്യൂഡൽഹി : ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ജമ്മു കശ്മീരിലെത്തിയപ്പോൾ താൻ ഭീകരരെ കണ്ടതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ കശ്മീരിലെ സുരക്ഷാ സേന തന്നോട് ഈ മേഖലയിൽ നടക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു .എന്നാൽ താൻ യാത്ര തുടരാൻ തീരുമാനിച്ചു.
“ഞാൻ എന്റെ ആളുകളുമായി സംസാരിച്ചു, എനിക്ക് നടത്തം തുടരണമെന്ന് അവരോട് പറഞ്ഞു. ഒരു അജ്ഞാതൻ എന്നെ സമീപിച്ച് എന്നോട് സംസാരിക്കണമെന്ന് പറഞ്ഞു . തുടർന്നു സംസാരിക്കുമ്പോൾ, ജനങ്ങളുടെ ദുരിതങ്ങൾ കേൾക്കാൻ കോൺഗ്രസ് നേതാക്കൾ ശരിക്കും കേന്ദ്രഭരണപ്രദേശത്ത് വന്നിരുന്നോ എന്ന് ആ മനുഷ്യൻ തന്നോട് ചോദിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു.
നിമിഷങ്ങൾക്കകം ഇയാൾ സമീപത്തുള്ള ചിലർക്ക് നേരെ ചൂണ്ടിക്കാണിക്കുകയും അവരെല്ലാം തീവ്രവാദികളാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു, രാഹുൽ ഗാന്ധി പറഞ്ഞു.
“ആ സാഹചര്യത്തിൽ തീവ്രവാദികൾ എന്നെ കൊല്ലുമെന്ന് ഞാൻ കരുതി. അവർ എന്നെ നോക്കി, ഞാനും അവരെ ഒന്ന് നോക്കി. പിന്നെ ഞങ്ങൾ തിരിഞ്ഞ് നടന്നു. ഭീകരർക്ക് എന്നെ ഒന്നും ചെയ്യാൻ സാധിച്ചില്ല. എന്താണ് ഇങ്ങനെ സംഭവിച്ചത്. എനിക്ക് ഒന്നും ചെയ്യാനുള്ള ശക്തിയില്ലാത്തതുകൊണ്ടല്ല “ രാഹുൽ പറഞ്ഞു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ നടന്ന പരിപാടിയിലാണ് രാഹുൽ തന്റെ അനുഭവം പങ്കുവെച്ചത്.
Comments