ന്യൂഡൽഹി: കോൺഗ്രസ് മുൻ പ്രസിഡന്റ് സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ സിർ ഗംഗാ റാം ഹോസ്പിറ്റലിലാണ് സോണിയയെ പ്രവേശിപ്പിച്ചത്. പനിയെ തുടർന്നാണ് ചികിത്സ തേടിയതെന്നാണ് വിവരം.
നിലവിൽ നിരീക്ഷണത്തിൽ തുടരുകയാണെന്നും വിവിധ പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന. ഗംഗാ റാം ആശുപത്രിയിലെ ചെസ്റ്റ് മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ കൺസൾട്ടന്റായ ഡോ. അരൂപ് ബാസുവാണ് സോണിയയെ ചികിത്സിക്കുന്നത്. പനിയെ തുടർന്ന് വ്യാഴാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
Comments