ഭോപ്പാൽ: ഏഴാമത്തെ അന്താരാഷ്ട്ര ധർമ്മ-ധമ്മ സമ്മേളനത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപദി മുർമ്മു ഉദ്ഘാടനം നിർവഹിച്ചു. മൂന്ന് ദിവസങ്ങളിലായാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ധർമ്മ-ധമ്മ സങ്കലപം എന്നത് ഭാരതീയ അവബോധത്തിന്റെ അടിസ്ഥാന ശബ്ദമാണെന്ന് ചടങ്ങിൽ രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യൻ ആത്മീയതയുടെ മഹത്തായ ആൽമരം ഇന്ത്യയിലാണെന്നും അതിന്റെ ശാഖകളും വേരുകളും ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. മനുഷ്യരാശി മുഴുവനും മതത്തിന്റെ അടിസ്ഥാത്തിലാണെന്നും മുർമ്മു കൂട്ടിച്ചേർത്തു. അതേ സമയം സദാചാരത്തിൽ അധിഷ്ഠിതമായ വ്യക്തിയുടെ പെരുമാറ്റം സാമൂഹിക ക്രമവും മാനവികതയുടെ പ്രായോഗിക രൂപമാണ്. ഓരോ വ്യക്തിയും പ്രവർത്തന അധിഷ്ടിതമായിരിക്കണം വിധിയെ ആശ്രയിക്കരുതെന്നും ഉദ്ഘാടന വേളയിൽ മുർമ്മു പറഞ്ഞു.
‘ഈസ്റ്റേൺ ഹ്യുമനിസം ഫോർ ദ ന്യൂ എറ’ എന്ന പ്രമേയത്തിൽ സാഞ്ചി യൂണിവേഴ്സിറ്റി ഓഫ് ബുദ്ധ-ഇൻഡിക് സ്റ്റഡീസിന്റെ സഹകരണത്തോടെയാണ് ഇന്ത്യ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ധർമ്മ-ധമ്മ പാരമ്പര്യങ്ങളിൽ നിന്നുള്ള മത,രാഷ്ട്രീയ,ചിന്തകൻമാരെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് പരിപാടി ലക്ഷ്യമിടുന്നത്. അഞ്ച് പ്ലീനറി സെഷനുകളും 15 സെഷനുകളിലായി ഇന്ത്യയിലും വിദേശത്തുമുള്ള വിദ്ഗധരുടെ 115 പേപ്പർ അവതരണങ്ങളും സമ്മേളനത്തിൽ ഉണ്ടാക്കും. പതിനഞ്ച് രാജ്യങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും.
Comments