ജപ്പാനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഇന്ത്യ സന്ദർശിക്കും

Published by
Janam Web Desk

ന്യൂഡൽഹി : ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഇന്ത്യ സന്ദർശിക്കും. ഈ മാസം അവസാനമാണ് ഫ്യൂമിയോ കിഷിദ പ്രാധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. മാർച്ച് 19 മുതൽ മൂന്ന് ദിവസത്തേക്കായിരിക്കും സന്ദർശനം.

ഈ വർഷത്തെ ജി-7, ജി-20 പ്രസിഡന്റുമാരായ ടോക്കിയോയും ന്യൂഡൽഹിയും തമ്മിലുള്ള ബന്ധം വളർത്തുന്നതിനും കൂടുതൽ അടുത്ത് പ്രവർത്തിക്കുന്നതിനുമുള്ള നടപടികൾ ചർച്ചയിൽ ലക്ഷ്യമിടുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിന്ന് ഉടലെടുത്ത പ്രശ്നങ്ങൾ പരിഹരിക്കുക എന്നതായിരിക്കും ചർച്ചയിലെ പ്രധാന വിഷയം. ജപ്പാൻ, മറ്റ് ജി-7 അംഗങ്ങളുമായി ചേർന്ന് റഷ്യയ്‌ക്കെതിരായ സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തുകയാണ്. എന്നാൽ ഇന്ത്യ റഷ്യയ്‌ക്കെതിരെ പ്രവർത്തിക്കുന്നതിൽ നിന്ന് പിൻതിരിഞ്ഞ് നിൽക്കുകയാണ്.

ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക തുടങ്ങിയ വികസ്വര രാജ്യങ്ങളെ ഒന്നായി സൂചിപ്പിക്കുന്ന ‘ഗ്ലോബൽ സൗത്ത്’ എന്ന പദത്തിന്റെ പ്രധാന രാഷ്‌ട്രമായി ഇന്ത്യ ഉയർന്നിരിക്കുകയാണ്. ജപ്പാനിലെ ഹിരോഷിമയിൽ നടത്താൻ ഉദ്ദേശിക്കുന്ന ജി-7 ഉച്ചകോടിയുടെ വിജയത്തിന് വേണ്ടി മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുവാനാണ് കിഷിദ ലക്ഷ്യമിടുന്നതെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.

Share
Leave a Comment