ഭോപ്പാൽ : വിരാട് കോലിയും അനുഷ്‌ക ശർമ്മയും ഉജ്ജൈനിൽ മഹാകലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഓസ്ട്രേലിയ്‌ക്കെതിരെ നാലാം ടെസ്റ്റ് മത്സരത്തിന് മത്സരത്തിന് മുന്നോടിയായാണ് ക്ഷേത്രത്തിൽ ഇരുവരും ദർശനം നടത്തിയത്.
കഴിഞ്ഞ ദിവസം ഇൻഡോറിൽ ഇന്ത്യയും ഓസ്ട്രേലിയും മൂന്നാം ടെസ്റ്റ് മത്സരം നടന്നിരുന്നു. തുടർന്നായിരുന്നു ഇരുവരും മഹാകലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. മഹാകലേശ്വർ ക്ഷേത്രത്തിൽ പ്രധാന പൂജയായ ഭസ്മ ആരതിയിലുംക്ഷേത്രത്തിലെ ജലാഭിഷേകത്തിലും ഇരുവരും പങ്കെടുത്തു. മഹാകലേശ്വർ ക്ഷേത്രത്തിൽ തീർത്ഥാടകർക്കൊപ്പം ക്ഷേത്രത്തിൽ ദർശനം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയൽ വൈറലായിട്ടുണ്ട്. മാർച്ച് 9-ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയയെ ഇന്ത്യ നേരിടും.
ഈ വർഷം ആദ്യം വിരാട് കോലിയും അനുഷ്‌ക ശർമ്മയും മകൾ വാമികയ്‌ക്കൊപ്പം ക്ഷേത്രങ്ങളിൽ ദർശനം നടത്തിയിരുന്നു. ഉത്തരാഖണ്ഡിലെ ഋഷികേശിലും ഉത്തർപ്രദേശിലെ വൃന്ദാവൻ ക്ഷേത്രങ്ങളിലും ദർശനം നടത്തിയിരുന്നു. വൃന്ദാവനത്തിലായിരിക്കെ ബാബാ നീം കരോളിസ് ആശ്രമത്തിലും ഋഷികേശിലെ സ്വാമി ദയാനന്ദ ആശ്രമത്തിലും സന്ദർശിച്ചിരുന്നു.
Comments