ന്യൂഡൽഹി : വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സന്ദർശത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. മാർച്ച് ഏഴ് ,എട്ട് തീയതികളിലായാണ് സന്ദർശനം നടത്തുന്നത്. നാഗാലാൻഡ്, മേഘാലയ, ത്രിപുരയിലാണ് എന്നീ സംസ്ഥാനങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്.
മാർച്ച് ഏഴിന് നാഗാലാൻഡ്,മേഘാലയ എന്നിവിയിടങ്ങളിലും മാർച്ച് എട്ടിന് ത്രിപുരയിലുമാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുക. മൂന്ന് സംസ്ഥാനങ്ങളിലെയും സത്യപ്രതിജ്ഞ ചടങ്ങിൽ അദ്ദേഹം പങ്കുചേരും.ഫെബ്രുവരി 16-നാണ് 60 സീറ്റുകളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. ത്രിപുരയിൽ 55 സീറ്റുകളിൽ 32 സീറ്റിലും ബിജെപി വിജയിച്ചിരുന്നു. നാഗാലാൻഡിൽ 37 സീറ്റുകളാണ് ബിജെപി നേടിയത്. മേഘാലയയിൽ 69 സീറ്റുകളിലേക്ക് നടന്ന് തിരഞ്ഞെടുപ്പിൽ നിലവിലെ ഭരണകക്ഷിയായ എൻപിപി 26 സീറ്റുകൾ നേടിക്കൊണ്ട് ഏറ്റവും വലിയ ഒറ്റ കക്ഷിയായി. ബിജെപിയുമായി ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കുമെന്ന് എൻപിപി അറിയിച്ചു.
നാഗാലാൻഡിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നെഫ്യൂ റിയോ തുടർച്ചയായും അഞ്ചാം തവണയാണ് തന്റെ സ്ഥാനം നിലനിർത്താൻ തയ്യാറെടുക്കുന്നത്. മാർച്ച് എട്ടിന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ രണ്ടാം തവണയും ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ തയ്യാറാക്കുന്നു. മാർച്ച് രണ്ടിനാണ് മൂന്ന് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്.
















Comments