ചിക്കൻ കഴിക്കാൻ ഇഷ്ട്ടമുള്ളവരാണ് അധികവും. മിക്കവാറും മാര്‍ക്കറ്റില്‍ നിന്ന് ചിക്കൻ വാങ്ങിക്കുകയാണ് പതിവ്. ഇത്തരത്തിൽ വാങ്ങുമ്പോൾ ഇതില്‍ ഫ്രോസണ്‍ ചിക്കനും ഫ്രഷ് ചിക്കനും വരാം. ഇത് യഥാര്‍ത്ഥത്തില്‍ ഫ്രഷ് ആണോ എന്ന് അറിയാനുള്ള എളുപ്പവഴി ഇതാ.
ആദ്യത്തേ ടിപ് ഇതാണ്. ഫ്രഷ് ചിക്കന് നേരിയ പിങ്ക് നിറമായിരിക്കും ഉണ്ടാവുക. അതോടൊപ്പം തന്നെ നെയ്യിന്‍റെ വെളുത്ത നിറവും കാണാം. എന്നാലത് പഴകിയ ചിക്കനാ ണെങ്കില്‍ ഇതിനു ചാരനിറം കലരുന്നതായിരിക്കും. അല്‍പം മഞ്ഞ കളറായിട്ടുണ്ടെങ്കിലും അത് പഴകിയതാണെന്ന് മനസിലാക്കാം.
രണ്ടാമത്തേത് ചിക്കന്‍റെ കഷ്ണങ്ങളുടെ ഘടനയും പഴക്കം വിലയിരുത്താൻ കണക്കാക്കാവുന്നതാണ്. തൊടുമ്പോള്‍ ‘സില്‍ക്കി’ ആയും മൃദുവായും ഇരിക്കുന്നതാണെങ്കില്‍ ചിക്കൻ ഫ്രഷ് ആണെന്ന് അറിയാനാകും. ഇനി തൊടുമ്പോള്‍ ഒട്ടുന്നതായി തോന്നുകയാണെങ്കില്‍ നന്നായി കഴുകി നോക്കാം. ശേഷവും ഒട്ടുന്നുണ്ടെങ്കില്‍ അത് പഴക്കം കയറിയതാണെന്ന് അറിയാനാകും.
അതേസമയം തന്നെ ചിക്കന്‍റെ ഗന്ധത്തിലും പഴക്കം ചെന്നാല്‍ വ്യത്യാസമുണ്ടായിരിക്കും. സാധാരണരീതിയിൽ ഫ്രഷ് ചിക്കന് കുത്തുന്ന ഗന്ധമുണ്ടാകില്ല. എന്നാല്‍ പഴക്കം ചെന്നതാണെങ്കില്‍ രൂക്ഷമായ മാംസഗന്ധം ഉണ്ടാകാം. ചിക്കൻ വാങ്ങിക്കുമ്പോള്‍ അതില്‍ ഐസിന്‍റെ അംശമുണ്ടോയെന്നും പരിശോധിക്കാവുന്നതാണ്. ഐസ് കാര്യമായി ഇട്ടതാണെങ്കില്‍ മാംസത്തിന് പഴക്കം വന്നതാണെന്ന് മനസിലാക്കാവുന്നതാണ്. വെളുപ്പ്, ചുവപ്പ്, മഞ്ഞ നിറങ്ങളില്‍ മാംസത്തില്‍ കുത്തുകള്‍ കാണുകയാണെങ്കില്‍ ചിക്കന്‍ നല്ലതുപോലെ പരിശോധിക്കുക.
Comments