കൊഹിമ: നാഗാലാൻഡ് മുഖ്യമന്ത്രിയായി നെഫ്യു റിയോ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തലസ്ഥാനമായ കൊഹിമയിലെ ക്യാപിറ്റൽ കൾച്ചറൾ ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംബന്ധിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ എന്നിവരും സത്യപ്രതിഞ്ജ ചടങ്ങിൽ പങ്കെടുക്കും.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്നയാളാണ് നെഫ്യു റിയോ. തുടർച്ചയായി അഞ്ചാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രിയാകുന്നത്. 60 സീറ്റുകളുള്ള നാഗാലാൻഡ് നിയമസഭയിൽ ബിജെപി- എൻഡിപിപി സഖ്യം 37 സീറ്റുകളാണ് നേടിയത്. ഇത് രണ്ടാമത്തെ തവണയാണ് ബിജെപി- എൻഡിപിപി സഖ്യം നാഗാലാൻഡിൽ അധികാരത്തിലെത്തുന്നത്.
നിലവിൽ ആർപിഐ(എ), എൽജെപി എന്നിവരുടെ പിന്തുണയും സഖ്യത്തിനുണ്ട്. ആർപിഐ(എ), എൽജെപി എന്നീ കക്ഷികൾക്ക് രണ്ട് അംഗങ്ങൾ വീതമാണ് നാഗാലാൻഡ് നിയമസഭയിൽ ഉള്ളത്.
Comments