ചെന്നൈ: കാർ ചരക്ക് ലോറിയിൽ ഇടിച്ച് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കോട്ടയം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. പരിേേക്കറ്റവരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്ഷയ് അജേഷ് , ഗോകുൽ എന്നിവരാണ് മരിച്ചത്. ഇരുവരും കോട്ടയം തിരുവാതുക്കൽ സ്വദേശികളാണ്.
അനന്ദുവിന്റെ പിതാവിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിൽ ഉള്ള കാറാണ് അപകടത്തിൽപ്പെട്ടത്. അനന്ദുവിന്റെ സഹോദരിയെ തമിഴ്നാട്ടിലെ കോളജിൽ നിന്ന് കൂട്ടിക്കൊണ്ടു വരാനാണ് യുവാക്കൾ ഇന്നലെ വൈകിട്ട് കാറുമായി പോയത്. കർണാടകയിൽ നിന്നും വന്ന ലോറിയുടെ മുൻവശത്തേക്ക് കോട്ടയം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ അമിതവേഗതയിൽ ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം. കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ടാണ് അപകടമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ കാർപൂർണമായും തകർന്നു. രണ്ടു പേർ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. വാഹനത്തിൽ നിന്ന് ലഭിച്ച ആനന്ദ് എന്ന പേരിലുള്ള ലൈസൻസിന്റെ അഡ്രസ് പ്രകാരം ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്.
ബന്ധുക്കൾ എത്തിയാൽ മാത്രമേ ആളുകളുടെ പേര് വിവരങ്ങളും മരണപ്പെട്ട ആളുകളെയും തിരിച്ചറിയുവാൻ കഴിയുമെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Comments