2023 മാർച്ച് 31-ന് മുൻപ് ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിച്ചിരിക്കണമെന്ന് ആദായനികുതി വകുപ്പ്. ഇത്തരത്തിൽ ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ പ്രവർത്തനരഹിതമാകുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
മാർച്ച് 31-ന് മുൻപ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവർക്ക് 1,000 രൂപ പിഴയായി നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2022 ജൂൺ 30 വരെ പിഴ 500 രൂപ മാത്രമായിരുന്നു. എന്നാൽ 2022 ജൂലൈ ഒന്ന് മുതൽ പിഴ ഇരട്ടിയാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്.
വ്യത്യസ്ത വഴികളിലൂടെ ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കാവുന്നതാണ്. അതിൽ എളുപ്പ വഴിയാണ് എസ്എംഎസിലൂടെ ബന്ധിപ്പിക്കുന്നത്. അതിനായി ആദ്യം ടെക്സ്റ്റ് മെസേജ് ആപ്പ് തുറക്കുക. UIDPAN ഫോർമാറ്റിൽ മെസേജ് രൂപപ്പെടുത്തുക. UIDPAN സ്പേസ് ഇട്ടശേഷം 12 അക്ക ആധാർ ടൈപ്പ് ചെയ്യുക. പിന്നീട് 10 അക്ക പാൻ നമ്പർ ടൈപ്പ് ചെയ്യുക. പിന്നീട് രജിസ്റ്റേഡ് മൊബൈൽ നമ്പരിൽ നിന്ന് 567678, എന്ന നമ്പരിലേക്കോ, 56161 എന്ന നമ്പരിലേക്കോ അയയ്ക്കുക. ശേഷം ആധാറും പാൻകാർഡും ബന്ധിപ്പിച്ചുവെന്ന ഒരു കൺഫർമേഷൻ മെസേജ് നിങ്ങൾക്ക് ലഭിക്കുന്നതാണ്.
Comments