ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ഇന്ത്യയിലെത്തി; സബർമതി ആശ്രമം സന്ദർശിച്ചു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ഇന്ത്യയിലെത്തി; സബർമതി ആശ്രമം സന്ദർശിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2023, 07:46 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ഇന്ത്യയിലെത്തി. പ്രമുഖരായ 25 വ്യവസായ തലവൻമാരോടൊപ്പമാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്. അഹമ്മദാബാദിൽ വിമാനമിറങ്ങിയ അദ്ദേഹം സബർമതി ആശ്രമത്തിൽ സന്ദർശനം നടത്തി. ആന്റണി ആൽബനീസിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ആറ് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ഭാരതത്തിലെത്തിയതെന്ന പ്രത്യേകതയുമുണ്ട്.

സർദാർ വല്ലഭഭായ് പട്ടേൽ വിമാനത്താവളത്തിലെത്തിയ ആന്റണിയെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സ്വാഗതം ചെയ്യുകയും ഇരുവരും നേരെ സബർമതിയിലേക്ക് പോകുകയുമായിരുന്നു.

An incredible welcome to Ahmedabad, India. The beginning of an important trip for Australia-India relations. pic.twitter.com/tpXymR1qY4

— Anthony Albanese (@AlboMP) March 8, 2023

രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധി സ്ഥാപിച്ച സബർമതി ആശ്രമം,   ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ സുപ്രധാന സംഭവമായ ദണ്ഡീ യാത്രയ്‌ക്ക് തുടക്കം കുറിച്ച സ്ഥലമാണ്. ഭാരത സർക്കാർ ചരിത്ര സ്മാരകമായി പ്രഖ്യാപിച്ച ഇവിടം സന്ദർശിക്കുമെന്ന് ആന്റണി ആൽബനീസ് നേരത്തെ അറിയിച്ചിരുന്നു. ആശ്രമത്തിലുള്ള ഗാന്ധി സ്മാരകത്തിന് മുമ്പിൽ തൊഴുകൈകളോടെ നിൽക്കുന്ന ചിത്രം ഓസ്ട്രേലിയൻ പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവക്കുകയും ചെയ്തു.

A true privilege to pay homage to Gandhi's legacy at Sabarmati Ashram in Ahmedabad. pic.twitter.com/1yglPVq6LA

— Anthony Albanese (@AlboMP) March 8, 2023

നാല് ദിവസത്തെ സന്ദർശനത്തിന് വേണ്ടിയാണ് ആന്റണി ആൽബനീസ് ഇന്ത്യയിലെത്തിയിരിക്കുന്നത്. സബർമതി സന്ദർശനത്തിന് ശേഷം രാജ് ഭവനിലേക്ക് പോകുന്ന ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ഹോളി ആഘോഷത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. രാത്രി എട്ട് മണിയോടെ ഇവിടേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതാണ്. വ്യാഴാഴ്ച നരേന്ദ്രമോഡി സ്‌റ്റേഡിയത്തിൽ നടക്കുന്ന ഓസ്‌ട്രേലിയ-ഇന്ത്യ ടെസ്റ്റ് മത്സരം ഇരുപ്രധാനമന്ത്രിമാരും ഒന്നിച്ച് കാണുമെന്നും അറിയിച്ചിട്ടുണ്ട്.

Tags: australiaIndia visitAnthony AlbaneseAUSTRALIAN PRIME MINISTER
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies