ഇന്ത്യന്‍ സിനിമാ മേഖലയിലെ വമ്പൻ ഹിറ്റായ പുഷ്പ: ദ റൈസിന് ശേഷം രണ്ടാംഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രക്ഷകർ. നിലവിൽ ‘പുഷ്പ: ദ റൂളി’ന്റെ ചിത്രീകരണ തിരക്കിലാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ വലിയ താരനിര തന്നെ പുഷ്പയിൽ ഭാഗമാകുന്നുണ്ട്. ആ നിരയിലേക്ക് തെന്നിന്ത്യൻ നടി സായ് പല്ലവിയുടെ പേരും കേട്ടിരുന്നു.
ചിത്രത്തിൽ അല്ലു അർജുനും രശ്മിക മന്ദാനയ്‌ക്കുമൊപ്പെം നടി അഭിനയിക്കുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആരാധകർക്കും ആകാംക്ഷയായി.
ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പമാണ് സായി അഭിനയിക്കുന്നതെന്നും ആദിവാസി പെൺകുട്ടിയുടെ വേഷത്തിലാണ് എത്തുന്നതെന്നുമാണ് സൂചന. പുഷ്പയുടെ നിർമ്മാണ പ്രക്രിയിൽ പുരോഗമിക്കുന്നതിനാൽ സായി ഉടൻ തന്നെ സെറ്റിൽ ജോയിൻ ചെയ്യുമെന്നാണ് പ്രതീക്ഷ. പുഷ്പ-2 ലെ സായിയുടെ വേഷത്തെ കുറിച്ചുള്ള നിർമ്മാതാക്കളുടെ ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയാണ് ആരാധകർ. ‘ഗാർഗി’ എന്ന തമിഴ് ചിത്രത്തിലാണ് സായ് പല്ലവി അവസാനമായി അഭിനയിച്ചത്.
തെലുങ്കിൽ ചിത്രീകരിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യും. പുഷ്പയുടെ ആദ്യ അദ്ധ്യായത്തിന്റെ അവസാനത്തിൽ പ്രധാന എതിരാളിയായി അവതരിപ്പിച്ച അല്ലു അർജുനും ഫഹദ് ഫാസിലും രണ്ടാം ഭാഗത്തിൽ ഏറ്റുമുട്ടും. ചിത്രത്തിൽ രശ്മിക മന്ദാനയും ശ്രീവല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കും.
Comments