തിരുവനന്തപുരം: പുരുഷ ഡോക്ടർ വനിത ജീവനക്കാരിയെ തൊഴിച്ചെന്ന് പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം. ഓപ്പറേഷൻ തിയേറ്ററിൽ വച്ച് അണുവിമുക്തമാക്കിയ ശസ്ത്രക്രിയ ഉപകരണത്തിൽ സ്പർശിച്ചതിന്റെ പേരിലാണ് ജീവനക്കാരിയെ ഉപദ്രവിച്ചത്. ഓർത്തോ വിഭാഗത്തിലെ പ്രഫസർ ഡോക്ടർ പ്രമോദാണ് നഴ്സിങ്ങ് അസിസ്റ്റന്റിനെ ആക്രമിച്ചത്.
സംഭവത്തെ തുടർന്ന് ജീവനക്കാർ സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു. ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ യൂണിയൻ ആശുപത്രിയിൽ ഡോക്ടർക്കെതിരെ പോസ്റ്ററുകൾ പതിപ്പിച്ചു. ഉപകരണങ്ങൾ അണുവിമുക്തമാക്കാനും വകുപ്പുതല നടപടികൾക്കും അവസരമുള്ളപ്പൊഴാണ് ഡോക്ടറുടെ ക്രൂരമായ നടപടി.
അന്വേഷണത്തിൽ പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്നാണ് ആക്രമിച്ചതെന്നാണ് ഡോക്ടറുടെ വിശദീകരണം. എന്നാൽ ഇതുവരെ ജീവനക്കാരി പോലീസിൽ പരാതി നൽകിയിട്ടില്ല. ജീവനക്കാരിയെ കൂടുതൽ സമ്മർദ്ദത്തിലാക്കി പരാതി ഒതുക്കി തീർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും വിമർശനങ്ങൾ ഉയരുന്നുണ്ട്. ലോകമെമ്പാടും അന്താരാഷ്്ട്ര വനിത ദിനം ആഘോഷിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത്തരത്തിലൊരു സംഭവം.
Comments