ചണ്ഡീഗഡ് : ഇന്ത്യൻ അതിർത്തിയിൽ എത്തിയ പാക് ഡ്രോണിനെ വെടിവച്ചു വീഴ്്ത്തി സുരക്ഷാ സേന. പഞ്ചാബിലെ ഗുരുദാസ്പൂർ അതിർത്തിക്ക് സമീപമാണ് സംഭവം. ഡ്രോണിൽ നിന്ന് ആയുധങ്ങളും മയക്കുമരുന്നുകളും കണ്ടെടുത്തു. അതിർത്തിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നതായി സൈന്യം അറിയിച്ചു.
അതിർത്തിയിൽ വിന്യസിച്ചിരുന്ന സേനാ ഉദ്യോഗസ്ഥർക്ക് നേരത്തെ ഡ്രോൺ പാകിസ്താനിൽ നിന്ന് ഇന്ത്യൻ അതിർത്തിയിൽ പ്രവേശിക്കുന്നതായി സൂചന ലഭിച്ചിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശത്ത് നടത്തിയ തിരച്ചിലിൽ ഒരു എകെ സീരിയ്സ് റൈഫിൾസ് , സ്ഫോടക വസ്തുക്കൾ എന്നിവ ഗുരുദാസ്പൂരിലെ കൃഷിയിടത്തിൽ നിന്ന് സൈന്യം കണ്ടെടുത്തത്.
ഡ്രോൺ ഉപയോഗിച്ചു ഭീകരർക്ക് ആയുധങ്ങൾ എത്തിക്കാൻ പാകിസ്താൻ നടത്തുന്ന തുടർച്ചയായുള്ള ശ്രമങ്ങളെയാണ് ബിഎസ്എഫ് പരാജയപ്പെടുത്തിയത്.
Comments