കുമ്പളങ്ങി നൈറ്റ്‌സിലെ ബേബിമോൾ എന്ന കഥാപാത്രത്തിലൂടെ അരങ്ങേറ്റം കൂറിച്ച നടിയാണ് അന്ന ബെൻ. ചിത്രത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ ടൈറ്റിൽ കഥാപാത്രങ്ങളിലടക്കം നായികാ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റാൻ താരത്തിന് വളരെപെട്ടെന്ന് സാധിച്ചിരുന്നു. ഇപ്പോഴിതാ മലയാളി മനസ്സ് കീഴടക്കിയതിന് പിന്നാലെ തമിഴിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് അന്ന ബെൻ. കൊട്ടുകാളി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
വ്യത്യസ്ത വേഷത്തിൽ എത്തിയിരിക്കുന്ന അന്ന ബെൻ തന്നെയാണ് ടീസറിന്റെ ഹൈലൈറ്റ്. മേക്ക് ഡൗൺ ചെയ്താണ് ചിത്രത്തിലെ കഥാപാത്രമായി താരം എത്തുന്നത്. സൂരിയുടെ നായികയായണ് താരം ചിത്രത്തിലെത്തുന്നത്. പി.എസ് വിനോദ് രാജിന്റെ സംവിധാനത്തിലും തിരക്കഥയിലുമാണ് ചിത്രമൊരുങ്ങുന്നത്. അദ്ദേഹത്തിന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ കൂഴങ്കൽ എന്ന ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാർ എൻട്രിയിൽ ഇടം നേടിയിരുന്നു.
എസ്.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശിവകാർത്തികേയനാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ബി ശക്തിവേൽ, എഡിറ്റിംഗ് ഗണേഷ് ശിവ, സൗണ്ട് ഡിസൈൻ സൂറെൻ ജി, എസ് അളഗിയ കൂതൻ, പ്രൊഡക്ഷൻ സൊണ്ട് മിക്‌സർ രാഘവ് രമേശ്, പബ്ലിസിറ്റി ഡിസൈൻ കബിലൻ, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ് രാഗുൽ പരശുറാം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ബാനു പ്രിയ, ഡിഐ പ്രൊമോ വർക്‌സ്, വിഎഫ്എക്‌സ് ശേഖർ മുരുകൻ, സ്റ്റിൽസ് ആൻഡ് മേക്കിംഗ് വീഡിയോ ചെഗു, പിആർഒ സുരേഷ് ചന്ദ്ര- രേഖ ഡിവൺ, കോ പ്രൊഡ്യൂസർ കാലൈ അരശ്.
അതേസമയം രണ്ട് മലയാളം ചിത്രങ്ങളും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. എന്നിട്ട് അവസാനം, അഞ്ച് സെന്റും സെലീനയും എന്നീ ചിത്രങ്ങളാണ് അന്ന ബെന്നിന്റേതായി പുറത്തിറങ്ങാനുള്ള മലയാളം ചിത്രങ്ങൾ.
















Comments