എറണാകുളം: ബ്രഹ്‌മപുരത്ത് പുകയണയ്‌ക്കാനുള്ള ശ്രമം തുടരുന്നു. ഇന്ന് മുതൽ മൊബൈൽ മെഡിക്കൽ സംഘമെത്തും. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് മൊബൈൽ മെഡിക്കൽ യൂണിറ്റുകളാണ് പ്രവർത്തിക്കുക. വൈറ്റില മേഖലയിലാകും മൊബൈൽ യൂണിറ്റുകൾ പ്രവർത്തിക്കുക. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനുമാണ് സംവിധാനം.
12 ദിവസമായി നീണ്ട് നിൽക്കുന്നവിഷപ്പുക പ്രശ്‌നം ഇന്ന് നിയമസഭയിൽ പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിക്കും. പുക സൃഷ്ടിക്കുന്ന രൂക്ഷ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകത്തതും സർക്കാരിന്റെ വീഴ്ചകളുമാകും പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കുക. പ്രശ്‌നത്തിൽ ഇനി എടുക്കാൻ പോകുന്ന നടപടികൾ സർക്കാർ നിയമസഭയിൽ വിശദീകരിക്കും.
അഗ്നിബാധയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം ഹൈക്കോടതി നിയോഗിച്ച വിദഗ്ധർ മലിന്യ പ്ലാന്റ് സന്ദർശിച്ചിരുന്നു. ഇവരുടെ റിപ്പോർട്ട് കോടതി ഇന്ന് പരിഗണിക്കും.
















Comments