തായ്‌പേയ്: തായ്‌വാൻ സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ അവാസ്തവങ്ങൾ പ്രചരിപ്പിക്കാനായി ചൈന ടിക് ടോക്ക് ഉപയോഗിക്കുന്നതായി റിപ്പോർട്ട്. തായ്‌വാൻ- യുഎസ് ബന്ധത്തെ അട്ടിമറിക്കാനായി ചൈന ശ്രമിക്കുന്നതായും തായ്‌പേയ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മുൻ പ്രിമിയർ സു സെങ്ങ് ചൈനീസ് ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമായ ഡയിൻ നിരോധിച്ചിരുന്നു.
ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടി തായ്‌വാൻ ജനങ്ങളുടെ വിവരങ്ങൾ ചോർത്താനായി ടിക് ടോക്ക് നിയമ വിരുദ്ധമായി ഉപയോഗിക്കുകയാണെന്ന് തായ് വാൻ സർക്കാർ ആരോപണം ഉന്നയിച്ചിരുന്നു. ദേശീയ സുരക്ഷ കണക്കിലെടുത്ത് ടിക് ടോക്ക് ഉപയോഗം നിരോധിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം തായ് വാൻ മന്ത്രി സഭായോഗം വിളിച്ചിരുന്നു. എന്നാൽ ഈ വർഷം മന്ത്രി സഭാ പുന:സംഘടന നടന്നശേഷം അത്തരം യോഗങ്ങൾ ഇതുവരെ നടത്താൻ സാധിച്ചില്ല. തായ്‌വാൻ സമൂഹത്തെ വിഭജിക്കാനും മറ്റ് രാജ്യങ്ങളുമായി അകറ്റുന്നതിനും ചൈന തുടർച്ചയായി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും തായ്‌വാൻ ആരോപിച്ചു.
ദേശീയ സുരക്ഷയെ തുടർന്ന് മേരിലാൻഡ്, നെബ്രസ്‌ക, സൗത്ത കരോലിന, സൗത്ത് ഡെക്കോട്ട, ടെക്‌സസ് തുടങ്ങിയവിടങ്ങളിൽ ടിക് ടോക്ക് നിരോധിച്ചിരുന്നു. യുഎസിലെ മുപ്പതോളം സംസ്ഥാനങ്ങളും കാനഡയിലേയും യൂറോപ്യൻ യൂണിയനിലെയും നയ സ്ഥാപനങ്ങളും ഈ സമൂഹമാദ്ധ്യമങ്ങളെ നിരോധിച്ചിട്ടുണ്ട്.
Comments