മനാമ: ബഹ്റൈൻ കേരളീയ സമാജം ഗൾഫ് നാടുകളിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കലോത്സവം ഏപ്രിൽ ഒന്നിന് ആരംഭിക്കും. ഈദുൽ ഫിത്തർ അവധി വരെ നീണ്ടുനിൽക്കുന്ന കലോത്സവം’. 100 വ്യക്തിഗത മത്സര ഇനങ്ങളിലും 60 ലധികം ഗ്രൂപ്പ് ഇനങ്ങളിലുമായി ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് പ്രതീഷിക്കുന്നതായി ബികെഎസ് പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ള പറഞ്ഞു.
ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സീനിയർ മത്സരാർത്ഥികൾക്ക് കലാതിലകം, കലാപ്രതിഭ ടൈറ്റിലുകളും ജൂനിയർ വിഭാഗത്തിൽ ബാലതിലകം, ബാലപ്രതിഭ ടൈറ്റിലുകളും സമ്മാനിക്കും. ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ്, സ്പെഷ്യൽ ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ്, നാട്യ രത്ന, സംഗീത രത്ന, കലാ രത്ന, സാഹിത്യ രത്ന എന്നിവയാണ് മറ്റ് ടൈറ്റിലുകൾ. മത്സരങ്ങളും രജിസ്ട്രേഷനും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ബഹ്റൈൻ കേരള സമാജം വെബ്സൈറ്റിൽ https://www.bksbahrain.com/gcckalotsavam ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബിനു വേലിയിൽ 00973 39440530/ ഫിറോസ് തിരുവത്ര 00973 33369895 എന്നീ ബഹ്റൈൻ നമ്പറുകളിൽ ബന്ധപ്പെടുക.
Comments