ന്യൂഡൽഹി: വിദേശ ഇന്ത്യൻ വോട്ടർമാരെ ഇ-തപാൽ ബാലറ്റ് ഉപയോഗിക്കാൻ അനുവദിക്കുന്നതിനുള്ള നിർദ്ദേശം മുന്നോട്ട് വെച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. വിഷയത്തിൽ വിദേശ മന്ത്രാലയവുമായി ചർച്ച നടത്തിവരികയാണെന്നും നിയമമന്ത്രി കിരൺ റിജിജു പറഞ്ഞു.
1961-ലെ ഇന്ത്യൻ തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യാൻ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ പൗരന്മാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ തിരിച്ചറിയൽ കാർഡ് നൽകിയിട്ടില്ല. എന്നാൽ അവർക്ക് പാസ്പോർട്ട് ഉപയോഗിച്ച് പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാൻ സാധിക്കും.
ഈ വർഷം ജനുവരി 1 ലെ കണക്കനുസരിച്ച് വിദേശത്തുള്ള മൊത്തം വോട്ടർമാരുടെ എണ്ണം 1.15 ലക്ഷത്തിൽ അധികമാണ്. പോളിംഗ് പാനലിന്റെ ശുപാർശ പ്രകാരം വിദേശ ഇലക്ടർമാർക്ക് നേരിട്ടോ പ്രോക്സി മുഖേനയോ വോട്ട് ചെയ്യാൻ പ്രാപ്തമാക്കുന്ന ജനപ്രാതിനിധ്യ (ഭേദഗതി) ബിൽ 2018 ഓഗസ്റ്റിൽ ലോക്സഭ പാസാക്കിയ കാര്യം മന്ത്രി കൂട്ടിച്ചേർത്തു
Comments