പത്ത് നട്ടെല്ല് പൊട്ടുന്ന വേദന കടിച്ചമർത്തുന്നവരോ നിങ്ങൾ!; നടുവേദനയുള്ളവർ ഇതറിയണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പത്ത് നട്ടെല്ല് പൊട്ടുന്ന വേദന കടിച്ചമർത്തുന്നവരോ നിങ്ങൾ!; നടുവേദനയുള്ളവർ ഇതറിയണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2023, 04:20 pm IST
FacebookTwitterWhatsAppTelegram

നടുവേദന എന്നത് ധാരാളം പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്. ഇന്ന് സർവസാധാരണമായ ഒന്നായി മാറി ഇത്. നമ്മുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന നടുവേദനയ്‌ക്ക് നല്ല ചികിത്സ ആവശ്യമാണ്. പലരും നടുവേദന എന്ന് തുറന്നു പറയാൻ മടി കാണിക്കുന്നതും കാണാം. ഒന്നല്ല, പത്ത് നട്ടെല്ല് പൊട്ടുന്ന വേദനയും കടിച്ചമർത്തി ജീവിക്കുന്നവരുണ്ട്. പരിക്കുകൾ, ഭാരപ്പെട്ട ജോലികൾ, ചില രോഗലക്ഷണങ്ങൾ എന്നിവ മൂലം നടുവേദന ഉണ്ടാകാം. പ്രായഭേദമന്യേ ആർക്കും പിടിപെടാവുന്ന ഒന്നാണ് നടുവേദന. അതിന്റെ കാരണങ്ങൾ ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കുമെന്ന് മാത്രം.

പ്രായമുള്ളവരിൽ നടുവേദന ഉണ്ടാവാൻ അവരുടെ ജോലിരീതികളോ നട്ടെല്ലിന്റെ കശേരുക്കളിലെ അസുഖങ്ങളോ കാരണമായേക്കാം. കശേരുക്കൾക്കിടയിലെ ഡിസ്‌ക്കുകൾ, നട്ടെല്ലിനും ഡിസ്കുകൾക്കും ചുറ്റുമുള്ള അസ്ഥിബന്ധങ്ങൾ, സുഷ്മ്നനാഡി, ഞരമ്പുകൾ, നട്ടെല്ലിലെ പേശികൾ, ആന്തരിക അവയവങ്ങൾ എന്നിവയിൽ ഉണ്ടാകുന്ന രോഗങ്ങൾ മൂലവും നടുവേദന അനുഭവപ്പെടാം. ഹൃദയരക്തധമനികളിലെ രോഗങ്ങൾ, നെഞ്ചിലുണ്ടാകുന്ന മുഴകൾ, നട്ടെല്ല് വീക്കം എന്നിവ മൂലം നടുവേദന ഉണ്ടാവാം.

നടുവേദനയെ രണ്ടു വിഭാഗങ്ങളായി തരം തിരിക്കാം. തീവ്ര വേദന വിഭാഗത്തിൽ പെട്ടതും ദീർഘകാലമായി നിലനിൽക്കുന്നതും. തീവ്ര വേദന വിഭാഗത്തിൽ പെട്ടവ പെട്ടെന്ന് ഉണ്ടാകുന്നതും ആറ് ആഴ്ച വരെ നീണ്ടു നിൽക്കുന്നതുമാണ്. എന്നാൽ രണ്ടാമത്തെ വിഭാഗത്തിൽ പെട്ടവ തുടർച്ചയായി മൂന്ന് മാസമോ അതിലധികമോ കാലം നീണ്ടു നിൽക്കുന്നതും കൂടുതൽ ശാരീരിക പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയുന്നു. നല്ല ചികിത്സ ലഭിച്ചാൽ നടുവേദനയെ നമുക്ക് അകറ്റി നിർത്താൻ സാധിക്കും.

സാധാരണ നടുവേദന ആണെങ്കിൽ ആവശ്യത്തിനുള്ള വിശ്രമത്തിലൂടയും വീട്ടുചികിത്സയിലൂടെയും നമുക്ക് മാറ്റിയെടുക്കാൻ കഴിയും. എന്നാൽ ചില സന്ദർഭങ്ങളിൽ ഡോക്ടറുടെ സഹായം തേടേണ്ടതുണ്ട്. വേദനാസംഹാരികളിലൂടെയും വേദനയുള്ള ഭാഗത്തു ചൂടുവെയ്‌ക്കുക, തണുത്ത ഐസ് വെയ്‌ക്കുന്നതിലൂടെയും വേദന മാറ്റാൻ കഴിയും. കഠിനമായ ജോലികൾ ഒഴിവാക്കുന്നതിലൂടെ വേദന കുറയ്‌ക്കാൻ കഴിയും. ചെറിയ വ്യായാമങ്ങൾ ചെയ്യണം. ഇതിലൂടെ പേശികളുടെ ബലക്കുറവ് പരിഹരിക്കാൻ കഴിയും.

ഗാർഹികചികിത്സയിലൂടെ വേദന കുറയുന്നില്ലെങ്കിൽ ഡോക്ടറുടെ ചികിത്സ തേടേണ്ടതാണ്. മരുന്നുകൾ, ഫിസിയോതെറാപ്പി മുതലായ ചികിത്സാരീതികൾ ഡോക്ടർ സ്വീകരിക്കുന്നു. ഫിസിയോ തെറാപ്പി, കോർട്ടിസോൺ കുത്തിവയ്പ്പുകൾ, ബോട്ടോക്സ്, ട്രാക്ഷൻ, കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, ട്രാൻസ്ക്യുട്ടേനിയസ് ഇലക്ട്രിക്കൽ നെർവ്വ് സ്റ്റിമുലേഷൻ, ശസ്ത്രക്രിയ എന്നിവയിലൂടെ നടുവേദന ചികിത്സിക്കാം.

Tags: Back Pain
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies