95-ാമത് ഒസ്കാർ പുരസ്കാര വേദിയിൽ തിളങ്ങി ലോകം മുഴുവൻ തരംഗം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയിരുന്നു എസ്.എസ് രാജമൗലിയുടെ ആർആർആർ. മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ആർ ആർ ആർ-ലെ നാട്ടുനാട്ടുവിന് സ്വന്തമായതോടെ ഇന്ത്യയ്‌ക്ക് അത് ചരിത്ര നിമിഷമായിരുന്നു. ഇപ്പോഴിതാ ആർആർആർ താരം രാം ചരണും പിതാവ് മെഗാസ്റ്റാർ ചിരഞ്ജീവിയും ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. ഓസ്‌കാറിൽ ഏറെ ആഘോഷിക്കപ്പെട്ട വിജയത്തിന് ശേഷമാണ് ഈ കൂടിക്കാഴ്ച.
భారతీయ చిత్రసీమలో ఇద్దరు దిగ్గజాలు @KChiruTweets మరియు @AlwaysRamCharan లను కలవడం ఆనందంగా ఉంది.
తెలుగు సినిమా పరిశ్రమ భారతదేశ సంస్కృతి మరియు ఆర్థిక వ్యవస్థను గణనీయంగా ప్రభావితం చేసింది.
నాటు-నాటు పాటకు ఆస్కార్ మరియు RRR చిత్రం అద్భుత విజయం సాధించినందుకు రాంచరణ్ ను అభినందించారు. pic.twitter.com/eyLWuq3xmM
— Amit Shah (@AmitShah) March 17, 2023
യോഗത്തിന്റെ ചിത്രങ്ങൾ ആഭ്യന്തര മന്ത്രി അമിത് ഷാ തന്റെ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ചിരഞ്ജീവി കേന്ദ്ര ആഭ്യന്തര മന്ത്രിയെ ഷാൾ അണിയിച്ച് അഭിവാദ്യം ചെയ്യുകയും, അമിത് ഷായ്‌ക്ക് ചരൺ പൂച്ചെണ്ട് നൽകുകയും ചെയ്യ്തു. തുടർന്ന് മികച്ച ഒറിജിനൽ ഗാന വിഭാഗത്തിൽ നാട്ടു നാട്ടു നേടിയതിന് രണ്ട് തെലുങ്ക് താരങ്ങളെയും കേന്ദ്രമന്ത്രി അഭിനന്ദിച്ചു.
മികച്ച ഒറിജിനൽ സോംഗ് വിഭാഗത്തിൽ എസ് എസ് രാജമൗലിയുടെ ആർആർആറിലെ നാട്ടു നാട്ടുവിന് ഓസ്‌കർ പുരസ്‌കാരം സ്വന്തമാക്കിയത്. ഹൃദയത്തിൽ തൊടുന്ന ഈണങ്ങളുമായി തെന്നിന്ത്യ കീഴടക്കിയ സംഗീതസംവിധായകനാണ് എം എം കീരവാണി. എസ് എസ് രാജമൗലി ഒരുക്കിയ ‘ആർആർആറി’ലെ ‘നാട്ടുനാട്ടു’ ഗാനമാണ് ലോകപ്രശസ്ത സംഗീതജ്ഞരുടെ സൃഷ്ടികൾക്കൊപ്പം മത്സരിച്ച് ‘ഒറിജിനൽ സോങ്’ വിഭാഗത്തിൽ ഒന്നാമതെത്തിയത്.
ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിന് മഹത്തായ സംഭവ നൽകിയിരിക്കുകയാണ് എം.എം. കീരവാണി. എംഎം കീരവാണിയുടെ സംഗീത സംവിധാനത്തിൽ മകൻ കാല ഭൈരവനും രാഹുൽ സപ്ലിഗഞ്ചും ചേർന്ന് പാടിയ ഗാനത്തിന് ഒർജിനൽ സോംഗ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. കൂടാതെ ഇരുവരും ഓസ്‌കർ വേദിയിലും ഗാനം പുനരവതരിപ്പിച്ചിരുന്നു. 14 വർഷത്തിന് ശേഷമാണ് ഇന്ത്യ ഓസ്‌കർ വേദിയിൽ തിളങ്ങി നിൽക്കുന്നത്. അമേരിക്കൻ മണ്ണിൽ ഇന്ത്യയുടെ ഗാനം തലയുയർത്തി നിൽക്കുന്ന ചരിത്ര നിമിഷം കാണുകയാണ് ഇന്ത്യൻ ജനത. ആർ ആർ ആറിലെ നാട്ടു നാട്ടു ഗാനത്തിന്റെ അവാർഡ് ഏറ്റുവാങ്ങിയതിനു ശേഷമുള്ള കീരവാണിയുടെ മറുപടിയും എക്കാലത്തെയും പോലെ വ്യത്യസ്തമായിരുന്നു. ഇന്ത്യയിലെ ജനങ്ങളോടും സിനിമ പ്രവർത്തകരോടും എല്ലാവരോടുമുള്ള നന്ദി അദ്ദേഹം അറിയിച്ചത് ഗാനമാലപിച്ചുകൊണ്ടായിരുന്നു.
തെന്നിന്ത്യൻ സിനിമ ചരിത്രത്തിന്റെ താളുകളിൽ ഇനി എന്നും നാട്ടുനാട്ടു ഗാനവും കീരവാണിയും മിന്നിത്തിളങ്ങി നിൽക്കും. പ്രസിദ്ധിയുടെ വഴിയിൽ അത്ര തിളങ്ങി നിൽക്കുന്ന വ്യക്തിത്വമല്ല എങ്കിലും അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ തന്നെ സുപരിചിതനാണ് കീരവാണി.
Comments