നാട്ടു നാട്ടുവിന്റെ ഓസ്കാർ വിജയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി രാംചരണും ചിരഞ്ജീവിയും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നാട്ടു നാട്ടുവിന്റെ ഓസ്കാർ വിജയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി രാംചരണും ചിരഞ്ജീവിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2023, 10:02 am IST
Ram Charan, Chiranjeevi Meet Union Home Minister Amit Shah

Ram Charan, Chiranjeevi Meet Union Home Minister Amit Shah

Facebook
Twitter
WhatsAppTelegram

95-ാമത് ഒസ്കാർ പുരസ്കാര വേദിയിൽ തിളങ്ങി ലോകം മുഴുവൻ തരം​ഗം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയിരുന്നു എസ്.എസ് രാജമൗലിയുടെ ആർആർആർ. മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ആർ ആർ ആർ-ലെ നാട്ടുനാട്ടുവിന് സ്വന്തമായതോടെ ഇന്ത്യയ്‌ക്ക് അത് ചരിത്ര നിമിഷമായിരുന്നു. ഇപ്പോഴിതാ ആർആർആർ താരം രാം ചരണും പിതാവ് മെഗാസ്റ്റാർ ചിരഞ്ജീവിയും ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. ഓസ്‌കാറിൽ ഏറെ ആഘോഷിക്കപ്പെട്ട വിജയത്തിന് ശേഷമാണ് ഈ കൂടിക്കാഴ്ച.

భారతీయ చిత్రసీమలో ఇద్దరు దిగ్గజాలు @KChiruTweets మరియు @AlwaysRamCharan లను కలవడం ఆనందంగా ఉంది.

తెలుగు సినిమా పరిశ్రమ భారతదేశ సంస్కృతి మరియు ఆర్థిక వ్యవస్థను గణనీయంగా ప్రభావితం చేసింది.

నాటు-నాటు పాటకు ఆస్కార్ మరియు RRR చిత్రం అద్భుత విజయం సాధించినందుకు రాంచరణ్ ను అభినందించారు. pic.twitter.com/eyLWuq3xmM

— Amit Shah (@AmitShah) March 17, 2023

യോഗത്തിന്റെ ചിത്രങ്ങൾ ആഭ്യന്തര മന്ത്രി അമിത് ഷാ തന്റെ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ചിരഞ്ജീവി കേന്ദ്ര ആഭ്യന്തര മന്ത്രിയെ ഷാൾ അണിയിച്ച് അഭിവാദ്യം ചെയ്യുകയും, അമിത് ഷായ്‌ക്ക് ചരൺ പൂച്ചെണ്ട് നൽകുകയും ചെയ്യ്തു. തുടർന്ന് മികച്ച ഒറിജിനൽ ഗാന വിഭാഗത്തിൽ നാട്ടു നാട്ടു നേടിയതിന് രണ്ട് തെലുങ്ക് താരങ്ങളെയും കേന്ദ്രമന്ത്രി അഭിനന്ദിച്ചു.

മികച്ച ഒറിജിനൽ സോംഗ് വിഭാഗത്തിൽ എസ് എസ് രാജമൗലിയുടെ ആർആർആറിലെ നാട്ടു നാട്ടുവിന് ഓസ്‌കർ പുരസ്‌കാരം സ്വന്തമാക്കിയത്. ഹൃദയത്തിൽ തൊടുന്ന ഈണങ്ങളുമായി തെന്നിന്ത്യ കീഴടക്കിയ സംഗീതസംവിധായകനാണ് എം എം കീരവാണി. എസ് എസ് രാജമൗലി ഒരുക്കിയ ‘ആർആർആറി’ലെ ‘നാട്ടുനാട്ടു’ ഗാനമാണ് ലോകപ്രശസ്ത സംഗീതജ്ഞരുടെ സൃഷ്ടികൾക്കൊപ്പം മത്സരിച്ച് ‘ഒറിജിനൽ സോങ്’ വിഭാഗത്തിൽ ഒന്നാമതെത്തിയത്.

ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിന് മഹത്തായ സംഭവ നൽകിയിരിക്കുകയാണ് എം.എം. കീരവാണി. എംഎം കീരവാണിയുടെ സംഗീത സംവിധാനത്തിൽ മകൻ കാല ഭൈരവനും രാഹുൽ സപ്ലിഗഞ്ചും ചേർന്ന് പാടിയ ഗാനത്തിന് ഒർജിനൽ സോംഗ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. കൂടാതെ ഇരുവരും ഓസ്‌കർ വേദിയിലും ഗാനം പുനരവതരിപ്പിച്ചിരുന്നു. 14 വർഷത്തിന് ശേഷമാണ് ഇന്ത്യ ഓസ്‌കർ വേദിയിൽ തിളങ്ങി നിൽക്കുന്നത്. അമേരിക്കൻ മണ്ണിൽ ഇന്ത്യയുടെ ഗാനം തലയുയർത്തി നിൽക്കുന്ന ചരിത്ര നിമിഷം കാണുകയാണ് ഇന്ത്യൻ ജനത. ആർ ആർ ആറിലെ നാട്ടു നാട്ടു ഗാനത്തിന്റെ അവാർഡ് ഏറ്റുവാങ്ങിയതിനു ശേഷമുള്ള കീരവാണിയുടെ മറുപടിയും എക്കാലത്തെയും പോലെ വ്യത്യസ്തമായിരുന്നു. ഇന്ത്യയിലെ ജനങ്ങളോടും സിനിമ പ്രവർത്തകരോടും എല്ലാവരോടുമുള്ള നന്ദി അദ്ദേഹം അറിയിച്ചത് ഗാനമാലപിച്ചുകൊണ്ടായിരുന്നു.

തെന്നിന്ത്യൻ സിനിമ ചരിത്രത്തിന്റെ താളുകളിൽ ഇനി എന്നും നാട്ടുനാട്ടു ഗാനവും കീരവാണിയും മിന്നിത്തിളങ്ങി നിൽക്കും. പ്രസിദ്ധിയുടെ വഴിയിൽ അത്ര തിളങ്ങി നിൽക്കുന്ന വ്യക്തിത്വമല്ല എങ്കിലും അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ തന്നെ സുപരിചിതനാണ് കീരവാണി.

Tags: chiranjeeviRam charanrrrUnion Home MinisterAmit Shah
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies