ദേശീയ വിദ്യാഭ്യാസ നയം. എന്ത്..? എന്തിന്...?
Wednesday, March 22 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ദേശീയ വിദ്യാഭ്യാസ നയം. എന്ത്..? എന്തിന്…?

Janam Web DeskbyJanam Web Desk
Mar 18, 2023, 11:45 am IST
A A

2020 ജൂലൈ 29- ഭാരതത്തിന്റെ രണ്ടാം സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. അന്നാണ് കേന്ദ്ര മന്ത്രിസഭ പുതിയ, ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ചത്. 1947 ആഗസ്റ്റ് 15-ന് ഭാരതം സ്വതന്ത്രമായെങ്കിലും, അത് കേവലം ഭൗതികമായ ഒരു സ്വാതന്ത്ര്യം മാത്രമാണ്, ബൗദ്ധികമായ സ്വാതന്ത്ര്യം ആയിരുന്നില്ല. ഒരു രാഷ്‌ട്രം സ്വതന്ത്രമായി എന്ന് പറയാൻ കഴിയുന്നത് ആ രാഷ്ടത്തിലെ പൗരൻ ചിന്തയിലും കൂടി സ്വതന്ത്രനാവുമ്പോഴാണ്. ഭാരതം ചിന്തയിൽ സ്വതന്ത്രമായിരുന്നില്ല.തന്റെ രാഷ്‌ട്രത്തിൽ വിനിമയം ചെയ്യുന്ന ,വിതരണം ചെയ്യുന്ന വിദ്യാഭ്യാസമാണ് ഒരു പൗരന്റെ ചിന്തയെ സ്വതന്ത്രമാക്കുന്നത്. കേവലം ശമ്പളത്തിന് വേണ്ടി പണിയെടുക്കുന്ന ഉദ്യോഗസ്ഥരെ ( തൊഴിലാളികളെ ) സൃഷ്ടിക്കാൻ വേണ്ടി നടപ്പാക്കിയ ബ്രിട്ടീഷ് വിദ്യാഭ്യാസത്തിന്റെ പ്രേതം നമ്മുടെ വിദ്യാഭ്യാസ ആസൂത്രണങ്ങളെ നാളിതുവരെയായിട്ടും വിട്ടൊഴിഞ്ഞിരുന്നില്ല. ‘രൂപത്തിലും ഭാവത്തിലും മാത്രം ഇന്ത്യക്കാരും ചിന്തയിലും പ്രവൃത്തിയിലും ബ്രിട്ടീഷുകാരുമായ’ ഒരു ജനതയെ സൃഷ്ടിക്കാൻ മെക്കാളെ രൂപം കൊടുത്ത വിദ്യാഭ്യാസ സമ്പ്രദായം പാടേ പൊളിച്ചെഴുതിക്കൊണ്ട്, ‘ വ്യക്തി എന്ന നിലയിലും സമൂഹത്തിന്റെ ഭാഗം എന്ന നിലയിലും, പൂർണ്ണമായും ഭാരതീയമായ ചിന്തയും ബുദ്ധിയും പ്രവൃത്തിയും അഭിമാന ബോധവും ഉള്ള പൗരനായി മാറാൻ ഒരുവനെ സഹായിക്കുന്ന വിദ്യാഭ്യാസ രീതി ‘ ദേശീയ വിദ്യാഭ്യാസ നയം 2020 മുന്നോട്ട് വെക്കുന്നു.(NEP 20, പേജ് 6- വിഷൻ ഓഫ് ദി പോളിസി ). ഇത്തരത്തിൽ ഭാരത പൗരന്റെ , ചിന്തയെക്കൂടി സ്വതന്ത്രമാക്കുന്ന വിദ്യാഭ്യാസ നയം അംഗീകരിക്കപ്പെട്ട ദിവസമാണ് 2020 ജൂലായ് 29. അതു കൊണ്ട് ഭാരതം യഥാർത്ഥത്തിൽ സ്വതന്ത്രമായത് അന്നാണ് എന്ന് പറയേണ്ടി വരുന്നു.

സ്വതന്ത്ര ഭാരതം 1948 മുതൽ തന്നെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്ക് ശ്രമിക്കുകയും നിരവധി ചുവടുവെപ്പുകൾ ആ ദിശയിൽ നടത്തുകയും ചെയ്തിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായത് 1968-ലെ വിദ്യാഭ്യാസ നയവും 1986-ലെ പുതിയ വിദ്യാഭ്യാസ നയവും ആണ്. സമഗ്രമായ വിദ്യാഭ്യാസ സമ്പ്രദായ പരിഷ്കരണം ഈ രണ്ട് നയങ്ങളും ലക്ഷ്യം വെച്ചിരുന്നെങ്കിലും, അത് ഒന്നും പൂർണ്ണമായി ലക്ഷ്യം കണ്ടില്ല. അതിന്റെ ഒരു പ്രധാന കാരണം, ഈ ഒരു ലക്ഷ്യം കൈവരിക്കത്തക്കവിധത്തിൽ പരിശീലനം സിദ്ധിച്ച അദ്ധ്യാപക സമൂഹം ഉണ്ടായില്ല എന്നുള്ളതാണ്. ജ: വർമ്മ കമ്മീഷനും പറഞ്ഞത്, ഗുണമേന്മയില്ലാത്ത അദ്ധ്യാപക പരിശീലന സ്ഥാപനങ്ങളും കരിക്കുലവും വിദ്യാഭ്യാസ മേഖലയെ ആകെ പിന്നോട്ടടിപ്പിക്കുന്നു എന്നാണ്.

വിജ്‌ഞാന വിതരണത്തിൽ അനുപമമായ പ്രാമാണിത്തം ചരിത്രാതീത കാലം മുതൽക്കേ പുലർത്തിയിരുന്ന നാടാണ് ഭാരതം. ഒരു രാഷ്‌ട്രം എന്ന നിലയിൽ ഭാരതം അനുവർത്തിച്ചു വന്ന സാമൂഹ്യ-സാംസ്കാരിക ജീവിതത്തിൽ വിദ്യക്ക് – അറിവിന് – നിസ്തുലമായ ഒരു സ്ഥാനം ഉണ്ടായിരുന്നു. വിദേശങ്ങളിൽ നിന്നു പോലും ജ്ഞാന ദാഹം തീർക്കാൻ ആളുകൾ എത്തിയിരുന്നത് ഭാരതത്തിന്റെ വൈജ്ഞാനിക ഗംഗയിലേക്കാണ്. ഇവിടെ ഒന്ന് മുങ്ങി നിവരാത്ത പൗരാണിക പണ്ഡിതർ ഇല്ല എന്നു തന്നെ പറയാം.

ഇനിയും ലോകത്തിന് നൽകാൻ വിജ്ഞാനം തന്നെയാണുള്ളത് എന്ന് തിരിച്ചറിയുന്ന വർത്തമാനകാല ധൈഷണികർ , അതുകൊണ്ടാണ് NEP 20 യുടെ ദർശനമായി (vision) ആയി ” ചലനാത്മക വൈജ്ഞാനിക സമൂഹം (vibrant knowledge Society) ” എന്ന ലക്ഷ്യത്തെ സ്ഥാപിച്ചി തരുന്നത്.

ആയിരത്താണ്ട് നീണ്ട വൈദേശിക ആക്രമണകാരികളുടെ ഭരണം, പ്രത്യേകിച്ച് ബ്രിട്ടീഷുകാർ നടപ്പിലാക്കിയ അടിമത്തം, നമ്മുടെ ജനതയുടെ പാരമ്പര്യാവബോധവും സാംസ്ക്കാരിക മഹിമയും ഇല്ലാതാക്കി. അതിന് അവർ ഉപയോഗിച്ച ഏറ്റവും ശക്തമായ ഉപകരണം 1835-ൽ നടപ്പിലാക്കിയ ഇംഗ്ലീഷ് വിദ്യാഭ്യാസമായിരുന്നു. ആദ്ധ്യാത്മികതയിലും മൂല്യവ്യവസ്ഥയിലും ഊന്നിയ ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായത്തിന് മീതെ ഭൗതികതയിലൂന്നിയ ശാസ്ത്ര ചിന്തകളെ ഉറപ്പിച്ചു. ഗണിതത്തിലും ശാസ്ത്രത്തിലും സാഹിത്യത്തിലും ഭാരതം നേടിയിരുന്ന അറിവുകളെ , അശാസ്ത്രീയവും അപരിഷ്കൃതവും എന്ന് ബ്രിട്ടനും മെക്കാളെയും വിശേഷിപ്പിച്ചു. ഭാരതത്തിലെ യുവാക്കളെ അത് വിശ്വസിപ്പിച്ചു. കാറൽ മാർക്സിന്റേയും ഐസക് ന്യൂട്ടന്റെയും ഒക്കെ ശാസ്ത്ര – ജീവിത കാഴ്ചപാടുകൾ അത്തരത്തിൽ ഉള്ളതായിരുന്നു.

1835 മുതൽ നാളിതു വരെ നാം തുടരുന്ന വിദ്യാഭ്യാസം പടിഞാറൻ ജീവിത രീതികളുടേയും കാഴ്ചപാടുകളുടേയും അനുകരണമായ “യൂറോ സെൻട്രിക് ” വിദ്യാഭ്യാസമാണ്. അതും ലോകത്തോട് ആദ്യമായി ഒരു ബോധന രീതിയെക്കുറിച്ച് (Pedagogy ) സംസാരിച്ച ഭാരതമാണ് ഈ അനുകരണത്തിന് വിധേയമായത് എന്നും ഓർക്കണം തൈത്തിരിയോപനിഷത്തിലെ ബ്രഹ്മ വല്ലിയിൽ പഞ്ചകോശ വികാസത്തിലധിഷ്ഠിതമായ ബോധന രീതിയെക്കുറിച്ച് പറഞ്ഞിരിക്കുന്നതാണ് ലോകത്തിലെ തന്നെ ആദ്യത്തെ ബോധന രീതി സംബന്ധിയായ പരാമർശം. വിദ്യാഭ്യാസം എന്നത് പഞ്ചകോശങ്ങളുടെ വികാസമാണ് എന്നതാണ് ആശയം. അന്നമയ കോശം , പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നിങ്ങനെയാണ് വികാസം. Annamaya Kosh-Physical body development

Pranamaya Kosh-Total metabolic activities-all indriyas comes under this

Manomaya Kosh-Thinking level (body),bhavana

Vigyanamaya Kosh-Higher level thinking,critical thinking

Anandamaya Kosh- Attaining eternal bliss

വിദ്യാഭ്യാസം നേടുന്നതിലൂടെ ഭൗതികമായി മാത്രമല്ല, ആത്മീയമായ ഉന്നതിയും കൈവരിച്ച്, വ്യക്തിയും പ്രപഞ്ചവും സാത്മീകരിക്കപ്പെടുന്ന ഒരു വളർച്ചയാണ് വിദ്യാഭ്യാസത്തിലൂടെ നേടുന്നത് / നേടേണ്ടത് എന്ന് ഭാരതം പ്രാചീന കാലത്തു തന്നെ പറഞ്ഞു വെച്ചിരിക്കുന്നു. ഇതിന് കടക വിരുദ്ധമായി മെക്കാളെ ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പിലാക്കിയപ്പോൾ , സ്വന്തം പാരമ്പര്യവും മഹിമയും അറിയാൻ അവസരം നിഷേധിക്കപ്പെട്ട്, ആത്മാഭിമാനം നഷ്ടപ്പെട്ട ഒരു ജനതയായി ഭാരത യുവത മാറിപ്പോയി. അതിന്റെ പിൻതുടർച്ചയിൽ ഇന്നും മാനസിക അടിമത്തം പേറി ജീവിക്കുന്നവരായി മാറിപ്പോയി നാം .

ഈ ഒരു അവസ്ഥക്ക് മാറ്റം വരുത്തി, നമ്മുടെ മഹത്തായ വൈജ്ഞാനിക-സാംസ്ക്കാരിക പാരമ്പര്യത്തെ അറിയുകയും ഒപ്പം ലോകത്തിന്റെ നൂതന കാഴ്‌ച്ചപാടുകളെ ഭാരതീയമായ ദൃഷ്ടി കോണിലൂടെ നോക്കിക്കാണുകയും, പുരാതന കാലത്ത് ലോക ക്രമത്തിൽ ഭാരതത്തിനുണ്ടായിരുന്ന മേധാപരമായ നേതൃത്വം വീണ്ടെടുക്കയും ചെയ്യുക എന്നതാണ് കരണീയമായിട്ടുള്ളത്. ഇതൊരു പിന്നോട്ട് പോക്കല്ല, മറിച്ച് വേരുറപ്പിക്കലും മുന്നോട്ടായലുമാണ്.

മെക്കാളെ പറഞ്ഞത്, ഭാരതത്തിൽ, ശാസ്ത്രം, ഗണിതം, സാഹിത്യം, കല, സംസ്ക്കാരം എന്നിവയൊന്നുമില്ല എന്നാണ്.. പറയുന്നത് 1835-ൽ !! ഇതിനെ ഖണ്ഡിക്കാൻ വേദേതിഹാസകാലത്തെ ഉദാഹരണങ്ങളിലേക്ക് ഈ ലേഖകൻ പോകുന്നില്ല. മെക്കാളെക്കു മുമ്പുള്ള കേവലം 1000 വർഷത്തെ ചരിത്രം മാത്രം പരിശോധിച്ചാൽ, നാം കണ്ടുമുട്ടുന്നത് മൗര്യ – ഗുപ്ത സാമ്രാജ്യങ്ങളും കാളിദാസനേപ്പോലുള്ള സാഹിത്യ നായകരും സംഗമഗ്രാമമാധവനേപ്പോലുള്ള ഗണിത ശാസ്ത്രജ്ഞരും, രാമാനുജാചാര്യരേപ്പോലുള്ള ധൈഷണികരും ശിവജിയേപ്പോലുള്ള വീരരാജാക്കൻമാരും , ദക്ഷിണേന്ത്യൻ വാസ്തുശിൽപ്പ വിജ്ഞാനവും വിജയനഗരം പോലുള്ള വികസിത നാഗരികതകളുമാണ്. മെക്കാളെയും ബ്രിട്ടനും ഈ അറിവുകൾ നമ്മളിൽ നിന്ന് മറച്ചുവെച്ചത് മനസ്സിലാക്കാം. സ്വാതന്ത്ര്യാനന്തര ജനാധിപത്യ ഭാരതം എന്തുകൊണ്ടാണ് ഈ മാനസിക അടിമത്തം തുടർന്നു പോന്നത്എന്നതാണ് ആശ്ചര്യജനകമായ ചോദ്യം.

 

എന്തായാലും പരിദേവനങ്ങളുടെ കാലം അവസാനിക്കുകയാണ്. ദേശീയ ബോധമുള്ള ഒരു സർക്കാർ 2014 – ൽ അധികാരത്തിൽ വന്ന തോട് കൂടി, തങ്ങളുടെ ഏതൊരു നയത്തിന്റേയും സമീപനത്തിന്റേയും തീരുമാനത്തിന്റേയും വിജയത്തിന് അനിവാര്യമായത്, ഭാരതീയമായ വിദ്യാഭ്യാസത്തിന്റെ പിന്തുണയാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് , 2015 ജനു: 26 മുതൽ തുടങ്ങിയ സുദീർഘമായ ചർച്ചകളിലൂടെ, ഭാരതത്തിലെ രണ്ടര ലക്ഷം ഗ്രാമ പഞ്ചായത്തുകൾ, 6000 – ത്തിലധികം ബ്ലോക്ക് പഞ്ചായത്തുകൾ, അത്ര തന്നെ അർബൻ ലോക്കൽ ബോഡീസ്, My gov.inപോർട്ടലിലൂടെ ലക്ഷക്കണക്കിന് പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ ശേഖരിച്ച് ആണ് ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയിട്ടുള്ളത്.
രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ സമൂലമായ ഒരു പരിവർത്തനം ആണ് നയം ലക്ഷ്യം വെക്കുന്നത്.
ഒരു കുട്ടിയുടെ വിദ്യാഭ്യാസം മൂന്ന് വയസ്സിൽ (-3) തുടങ്ങണമെന്ന് പറയുന്ന നയം, സ്ക്കൂൾ വിദ്യാഭ്യാസത്തെ 5+3+3+ 4 എന്ന രീതിയിൽ പൂർണ്ണമായി പുനസംഘടിപ്പിക്കുന്നു. മൂന്ന് വയസ്സിൽ തുടങ്ങി എട്ട് വയസ്സ് വരെ നീളുന്ന ഫൗണ്ടേഷണൽ ( പ്രീ കെ ജി – ക്ലാസ്സ് 2), 3, 4, 5 ക്ലാസുകൾ അടങ്ങുന്ന പ്രിപ്പറേറ്ററി, 6, 7 ,8 ക്ലാസ്സകൾ അടങ്ങുന്ന മിഡിൽ, 9, 10, 11, 12 ക്ലാസുകൾ ഉൾക്കൊള്ളുന്ന സെക്കണ്ടറി എന്നിങ്ങനെ സ്ക്കൂൾ വിദ്യാഭ്യാസ ഘടന മാറുന്നു.
അടിസ്ഥാന ഗണിതത്തിനും ഭാഷാശേഷിക്കും ഊന്നൽ നൽകിക്കൊണ്ട് , കുട്ടിയുടെ മാനസികവും കായികവുമായ വളർച്ചക്ക് പ്രാധാന്യം നൽകുന്ന ഘട്ടമാണ് ഫൗണ്ടേഷണലും പ്രിപ്പറേറ്ററിയും. പഠന ഭാരം കഴിയുന്നത്ര ലഘൂകരിച്ച് പഠനാഭിമുഖ്യം വളർത്തുക എന്നത് ഈ ഘട്ടത്തിലെ ലക്ഷ്യമാണ്. ഒപ്പം മാതൃഭാഷയിലുള്ള ബോധനം ഉറപ്പാക്കുകയും ചെയ്യുന്നു.
6, 7, 8 ക്ലാസ്സുകളിൽ കുട്ടി ആവശ്യപ്പെട്ടാൽ മാതൃഭാഷാ ബോധനം സാധ്യമാക്കണം എന്ന് പറയുന്ന നയം, ഈ ഘട്ടത്തിൽ എക്സ്പീരിയൻഷ്യൽ ലേണിംഗ്, ക്രിട്ടിക്കൽ തിങ്കിംഗ്, എന്നിവക്ക് പ്രാധാന്യം നൽകി, കുട്ടിക്ക് റിസർച്ചിൽ താൽപര്യം ജനിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനാധിഷ്ഠിത പഠനം ആവശ്യപ്പെടുന്നു. ഒപ്പം, പ്രാദേശിക ചരിത്രം, സംസ്ക്കാരം, തൊഴിൽ, കല തുടങ്ങിയവയും പഠിക്കാൻ അവസരം ഉണ്ടാക്കണം എന്ന് പറഞ്ഞിരിക്കുന്നു. അന്തർസംസ്ഥാന സാംസ്ക്കാരിക വിനിമയത്തിന് അവസരമൊരുക്കണമെന്ന് പറയുന്ന നയം തൊഴിലിഷ്ഠിത വിദ്യാഭ്യാസവും ഈ ഘട്ടത്തിൽ തുടങ്ങണമെന്നു പറയുന്നു. 360 ഡിഗ്രി മൂല്യനിർണ്ണയം വിഭാവനം ചെയ്യുന്ന നയം (അദ്ധ്യാപകർ, രക്ഷകർത്താക്കൾ, സഹപാഠികൾ തുടങ്ങിയവരുടെ അഭിപ്രായങ്ങളും ചേർത്തുള്ള മൂല്യനിർണ്ണയം) മിഡിൽ ഘട്ടം കഴിയുന്ന കുട്ടി അവന്റെ അഭിരുചികളേയും കഴിവുകളേയും തിരിച്ചറിയും. അതുകൊണ്ട് തന്നെ,, സെക്കണ്ടറി ഘട്ടത്തിൽ കുട്ടിക്ക് താൽപ്പര്യാനുസൃത ( choice based)പഠനത്തിന് സാധ്യത ഉളവാകുന്നു. ഇത്തരത്തിൽ 12 കഴിയുന്ന കുട്ടി, തന്റെ കരിയറിനേക്കുറിച്ചും, തനിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളേക്കുറിച്ചും ബോധവാനായിത്തീരുന്നു.

ഇങ്ങനെ 12 ആം ക്ലാസ്സ് പൂർത്തിയാകുന്ന ബൗദ്ധിക വികാസത്തിനുതകുന്ന രീതിയിൽ ഉന്നതവിദ്യാഭാസ മേഖലയും പുന:സംഘടിപ്പിക്കപ്പെടണം എന്ന് . നയം പറയുന്ന ബിരുദ കോഴ്സുകൾ നാല് വർഷമാക്കുന്നു. ബിരുദ പഠനത്തിന്റെ ഏതു ഘട്ടത്തിലും പുറത്തുവരാനും അതുപോലെ ഏത് ഘട്ടത്തിൽ അർദ്ധ വിരാമം വന്നുവോ, അവിടെ നിന്ന് പഠനം തുടരാനും നയം സൗകര്യമൊരുക്കുന്നു. അതുപോലെ തന്നെ അഭിരുചിയുള്ള ഒന്നിലധികം കോഴ്സുകൾ പഠിക്കാനും മൾട്ടിപ്പിൾ ചോയ്സിലൂടെ നയം അവസരമൊരുക്കുന്നു.

NEP 20 ആത്യന്തികമായി വെക്കുന്ന ലക്ഷ്യം രാജ്യത്തുടനീളം വ്യത്യസ്ത വിഷയങ്ങളിൽ രാഷ്‌ട്ര പുരോഗതിക്കുതകുന്ന ഗവേഷണം നടക്കണം എന്നാണ്. അതുകൊണ്ടു തന്നെ. പഠനത്തുടർച്ചയോടെ വിദ്യാർത്ഥികൾ ഗവേഷണ രംഗത്തേക്ക് വരണമെന്ന് നയം ആഗ്രഹിക്കുകയും അതിനായുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നു.

ഇത്തരത്തിൽ, രാഷ്‌ട്രത്തിന്റെ വിദ്യാഭ്യാസം അടിമുടി പരിഷ്ക്കരിക്കപ്പെടുമ്പോൾ , പ്രസ്തുത പരിഷ്ക്കാരങ്ങൾ നടപ്പിലാക്കി ലക്ഷ്യ സാക്ഷാത്ക്കാരം സാധ്യമാക്കേണ്ടത് നമ്മുടെ അദ്ധ്യാപക സമൂഹമാണ്. ഈ നയത്തിന്റെ മഹത്തായ കാഴ്ചപ്പാടുകളെ ശരിയായ വിധത്തിൽ മനസ്സിലാക്കുകയും അവ നടപ്പാക്കാൻ വേണ്ട പരിശീലനം ലഭിച്ച അദ്ധ്യാപകരുണ്ടാവുക എന്നത് പരമപ്രധാനമായ കാര്യമാണ്. മുൻ നയങ്ങളൊക്കെത്തന്നെ പരാജയപ്പെടാൻ കാരണം അദ്ധ്യാപകരുടെ മുഖം തിരിക്കലാണ്.

ഈ ഒരു വസ്തുതയെ മുൻനിർത്തി അദ്ധ്യാപക പരിശീലന രംഗത്തിന്റെ അലകും പിടിയും മാറ്റി, ആമൂലാഗ്ര പരിവർത്തനത്തിന് വിധേയമാക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയം 2020.

ഒരു രാഷ്ടത്തിലെ ,ഒരു സമൂഹത്തിന്റെ വളർച്ചയിലെ ,ഏറ്റവും പ്രധാനപ്പെട്ട കണ്ണി ആര് എന്ന് ചിന്തിച്ചാൽ കിട്ടുന്ന ഉത്തരം അദ്ധ്യാപകൻ എന്നായിരിക്കും. അദ്ധ്യാപനം എന്നത് കേവലം ഒരു തൊഴിൽ അല്ല, സമൂഹ നിർമ്മിതിയിലെ ഭാവാത്മകമായ ഒരു ഇടപെടൽ ആണത്. പൗരൻ എന്ന വാക്കിൽ ഉൾച്ചേർന്നിരിക്കുന്ന സ്വതന്ത്ര്യം, ഉത്തരവാദിത്തം എന്നീ സുപ്രധാന സംപ്രത്യയങ്ങളെ വിദ്യാർത്ഥിയിലേക്ക് സംക്രമിപ്പിച്ച്, അവനെ സമൂഹത്തിന്റെ, രാഷ്‌ട്രത്തിന്റെ ഭാഗമാക്കിത്തീർക്കുന്ന നിർമ്മാണപ്രക്രിയയാണ്. വ്യക്തി നിർമ്മാണവും സ്വഭാവ രൂപീകരണവും ആണ് അദ്ധ്യാപകൻ ചെയ്യുന്നത്. ഒരു വ്യക്തി എങ്ങനെ വികസിത വ്യക്തിത്വമായി മാറുന്നത് എന്നതും
അവൻ തന്റെ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും എങ്ങനെ പ്രകടമാക്കുന്നു എന്നതും, തന്റെ അദ്ധ്യാപകൻ എങ്ങനെയാണോ തന്റെ ജീവിതത്തിൽ ഇടപെടൽ നടത്തിയത് എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. അദ്ധ്യാപകൻ ദേശസ്നേഹിയും രാഷ്‌ട്രോൻമുഖനും ഭരണഘടനാമൂല്യങ്ങളോട് പ്രതിബദ്ധതയുള്ളവനുമായിരുന്നാൽ അയാൾ ഇടപെടുന്ന വിദ്യാർത്ഥി സമൂഹവും അത്തരത്തിൽ വളർന്നു വരും.അങ്ങിനെയാണ് അദ്ധ്യാപകൻ സമൂഹസൃഷ്ടിയുടെ അടിക്കല്ലായി മാറുന്നത്.

മുമ്പൊക്കെ, അദ്ധ്യാപകന്റെ ഈ സമൂഹ സ്വാധീനം വളരെ പ്രകടമായിരുന്നു. ഗ്രാമജീവിതങ്ങളുടെ അഭിപ്രായൈക്യത്തിന്റെ നെടുംതൂണ് അദ്ധ്യാപകരായിരുന്നു. പുരാതന കാലത്തും സമൂഹത്തിന്റെ കേന്ദ്ര ബിന്ദു ഗുരുക്കൻമാരായിരുന്നു. രാജാക്കൻമാരും ഭരണം നടത്തിയിരുന്നത് കുലഗുരുക്കൻമാരുടെ പ്രതിനിധികൾ എന്ന നിലയിലും അവരുടെ വാക്കുകൾക്ക് അനുസരിച്ചും ആയിരുന്നു.

ഈ വസ്തുതകളെ മുൻനിർത്തി, വിദ്യാഭ്യാസ പ്രക്രിയയിലെ അദ്ധ്യാപകന്റെ അനിഷേധ്യ പ്രാധാന്യം അരക്കിട്ടുറപ്പിക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം 2020. നയം പറയുന്നു, ‘ new education policy must help re – establish teachers, at all levels, as the most respected andessential members of our society, because they truely shape our next generation of citizens.’ (NEP 20 പേജ് 4, പാര: 3 )

അതുകൊണ്ട് തന്നെ അദ്ധ്യായം 5,15 എന്നിവയിലൂടെ അദ്ധ്യാപക പരിശീലനവും സേവന – വേതന പരിഷ്ക്കാരങ്ങളും വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
ലേഖനാദ്യത്തിൽ വിവരിച്ച കാഴ്ചപ്പാടുകൾക്കനുസൃതമായി പ്രവർത്തിക്കുന്ന അദ്ധ്യാപകരെ സൃഷ്ടിച്ചെടുക്കാൻ അദ്ധ്യാപക പരിശീലന പദ്ധതി 4 വർഷത്തെ ഇൻറഗ്രേറ്റഡ് ബിഎഡ് എന്ന രീതിയിലേക്ക് മാറ്റുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം.
മറ്റുപലവഴിക്കും തൊഴിൽ നേടൽ വിദ്യാഭ്യാസത്തിന് ശ്രമിച്ചിട്ടും കിട്ടാതെ വരുമ്പോൾ എത്തിപ്പെടുന്ന ഒരു മേഖല എന്നതിൽ നിന്ന് മാറി, ഉപരിപഠനത്തിന് പോകുന്ന വിദ്യാർത്ഥികളുടെ, ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയിലേക്ക് ബി എഡിനെ, മാറ്റിത്തീർക്കാൻ വേണ്ട സ്കോളർഷിപ്പുകളും ആനുകൂല്യങ്ങളും നയം വിഭാവനം ചെയ്യുന്നു. പട്ടികജാതി-പട്ടികവർഗ്ഗ -ഗോത്രവർഗ്ഗ മേഖലകളിൽ നിന്നെല്ലാം അദ്ധ്യാപകർ രൂപപ്പെട്ട് വരണം എ ഉദ്ദേശ്യത്തോടെ അത്തരം വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പുകളും ആനുകൂല്യങ്ങളും നയം ലക്ഷ്യം വെക്കുന്നു.
അദ്ധ്യാപകർക്ക് കഴിവിനും പ്രകടനത്തിനും അനുസരിച്ച് പ്രൊമോഷനുകളും പാർപ്പിട -സാമ്പത്തിക സഹായങ്ങളും ഉറപ്പാക്കണമെന്ന് നയം നിർദ്ദേശിക്കുന്നു.(NEP 20, പേജ് 22,5:17-19 CMP)

വ്യത്യസ്തങ്ങളായ, ട്രെയിനിംഗുകളിലൂടെ തുടർച്ചയായ പ്രൊഫഷനൽ ഡവലപ്മെൻ്റ് നയം ഉറപ്പാക്കുന്നു .. ( NEP 20, പേജ് 22, 5:15-16, CPD) കൂടാതെ ,ദേശീയ തലത്തിൽ, ഭാരതമൊട്ടാകെ അദ്ധ്യാപകർക്കായി ഒരു പൊതു നിലവാര സൂചിക തയ്യാറാക്കുന്നു.(പ്രൊഫഷണൽ സ്റ്റാൻഡേർഡ് )
അതിനായി പ്രൊഫഷണൽ സ്റ്റാൻഡേർഡ് സെറ്റിംഗ് ബോഡി PSSB രൂപീകരിക്കും.(NEP 20, പേജ് 22, 5:20)
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ പരിപാലിക്കുന്ന സ്പെഷ്യൽ എഡ്യുക്കേറ്റേർസിനും മികച്ച പരിശീലനം നൽകണമെന്ന് നയം നിർദ്ദേശിക്കുന്നു. (NEP 20, പേജ് 23, 5:21)
അദ്ധ്യാപക പരിശീലനം അല്ലെങ്കിൽ അദ്ധ്യാപക വിദ്യാഭ്യാസം, ഭരണഘടനാ മൂല്യങ്ങളോട് -മൗലിക അവകാശങ്ങളേക്കാൾ മൗലിക കടമകളോട് -പ്രതിബദ്ധത പുലർത്തുന്ന കരിക്കുലത്തിലൂടെ, ദേശീയതയിലൂന്നിയ ഒരു പരിശീലന പദ്ധതിയായി രൂപാന്തരപ്പെടും (NEP 20 പേജ് 42, 15:1-15:11). 4 വർഷ ഇൻ്റഗ്രേറ്റഡ് ബിഎഡ് ആക്കുന്നതിലൂടെ, വിദ്യാഭ്യാസ പ്രക്രിയയെ അതിന്റെ സമഗ്രതയിൽ പഠിക്കാൻ അദ്ധ്യാപക വിദ്യാർത്ഥികൾക്ക് കഴിയുന്നു. കൂടുതൽ അനുഭവങ്ങളും സഹായങ്ങളും ലഭ്യമാക്കാൻ, വിരമിച്ച അദ്ധ്യാപകരേക്കൂടി ഉൾപ്പെടുത്തി നാഷണൽ മിഷൻ ഫോർ മെൻറർഷിപ്പ് എന്ന സംവിധാനവും നയത്തിന്റെ ലക്ഷ്യമാണ്.
ചുരുക്കത്തിൽ, ഭാരത പൈതൃകത്തിന്റെ സകല മൂല്യങ്ങളും അറിയുന്ന, ആധുനിക ലോകത്തിന്റെ പുതിയ അറിവുകളെ മുഴുവൻ പരിചയിച്ച, വർത്തമാനകാല ആവശ്യങ്ങളും സാഹചര്യങ്ങളുമായി സംവദിക്കാൻ കഴിയുന്ന സർവ്വ സജ്ജനായ ഒരു വ്യക്തി ആയിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭാരതീയ അദ്ധ്യാപകൻ.

അജ്ഞാനതിമിരാന്ധസ്യ ,ജ്ഞാനാഞ്ജനശലാകയാ
ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീ ഗുരവേ നമ:

അജ്ഞാനമാകുന്ന ഇരുട്ടിനെ നീക്കി, അറിവാകുന്ന വെളിച്ചത്തിലേക്ക് എന്റെ കണ്ണുകളെ തുറക്കുന്ന ഗുരുവിനെ നമിക്കുന്നു എന്ന് ചൊല്ലിപ്പഠിച്ച സംസ്ക്കാരമാണ് നമ്മുടേത്. ആ ഗുരു പാരമ്പര്യത്തെ തിരിച്ചുറപ്പിച്ച് ,അദ്ധ്യാപകനും വിദ്യാർത്ഥിയും (ഗുരുവും ശിഷ്യനും ) തമ്മിലുള്ള അനവദ്യ സുന്ദരമായ, സ്ഫടിക സമാന ശുദ്ധിയുള്ള നീരൊഴുക്കായിരിക്കണം വിദ്യാഭ്യാസം അല്ലെങ്കിൽ അധ്യയനം എന്ന ലക്ഷ്യത്തോടെയാണ് ദേശീയ വിദ്യാഭ്യാസ നയം 2020 അദ്ധ്യാപക വിദ്യാഭ്യാസത്തെ കാണുന്നത്. തന്റെ ചിന്തകളിലൂടെയും, തന്റെ വാക്കുകളിലൂടെയും ,തന്റെ പ്രവൃത്തികളിലൂടെയും, ചെറു ചലനങ്ങളിൽക്കൂടെപ്പോലും ആണ് നാളത്തെ സമൂഹം ,ഇന്നത്തെ വിദ്യാർത്ഥിയിലൂടെ സ്വാധീനിക്കപ്പെടുന്നത് എന്നും ഇന്നത്തെ വിദ്യാർത്ഥി ഇന്നത്തെ പൗരൻ കൂടിയാണെന്നതു കൊണ്ട് വർത്തമാനകാല സമൂഹത്തിലും ആ സ്വാധീനം പ്രതിഫലിക്കപ്പെടും എന്നും തിരിച്ചറിയുന്ന അദ്ധ്യാപകനെ ദേശീയ വിദ്യാഭ്യാസ നയം നിർമ്മിച്ചെടുക്കും. അങ്ങനെ രൂപപ്പെടുന്ന അദ്ധ്യാപകൻ ആയിരിക്കും ഭാവി ഭാരതത്തിന്റെ അച്ചുതണ്ട്.

ചിലപ്പോഴെങ്കിലും പത്ത് മണി മുതൽ നാല് മണി വരെയുള്ള ഒരു തൊഴിലായി, തരം താണ് പോയ, രാഷ്‌ട്രീയ-സംഘടന പ്രവർത്തനങ്ങളുടെ ഇടമായി മാറിപ്പോയ, അവധി ദിവസങ്ങളുടെയും വെക്കേഷന്റെയും സൗകര്യങ്ങൾ തരുന്ന ഏറ്റവും സുഖപ്രദ തൊഴിൽ രംഗമായിരുന്ന അദ്ധ്യാപന രംഗം അതിന്റെ വിശുദ്ധിയിലേക്ക് തിരിച്ചു വരുന്നു.

ഇങ്ങനെ തിരിച്ചു വരുന്ന അദ്ധ്യാപക സമൂഹത്തിന് മാത്രമേ, ആരംഭത്തിൽ സൂചിപ്പിച്ച, ബൗദ്ധിക സ്വാതന്ത്ര്യം നേടിയ ഒരു തലമുറയെ സൃഷ്ടിക്കാൻ കഴിയുകയുള്ളൂ. ഭാരതത്തിന്റെ അളക്കാനാകാത്ത വൈജ്ഞാനിക സമ്പത്തിനെ തിരിച്ചറിയാനോ, വരും തലമുറക്ക് പകർന്ന് കൊടുക്കാനോ കഴിയുന്ന അദ്ധ്യാപകരോ വിദ്യാഭ്യാസ പദ്ധതിയോ നമുക്ക് ഉണ്ടായിരുന്നില്ല.
നമ്മെ സംബന്ധിച്ചിടത്തോളം, നമ്മുടെ ആയുർവ്വേദ പാരമ്പര്യത്തിന്റെ നാട്ടറിവുകളെ നമുക്ക് പരിചയപ്പെടുത്തിയത് വാൻ റീഡ് സായിപ്പാണ്.അദ്ദേഹത്തിന് അത് പറഞ്ഞു കൊടുത്ത, ഓരോ ചെടിയും പരിചയപ്പെടുത്തിക്കൊടുത്ത കടക്കരപ്പള്ളി ഇട്ടി അച്ചുതനെ നമുക്ക് അറിയില്ല.
14-ആം നൂറ്റാണ്ടിൽ, ലോകത്തോട് ആദ്യമായി ,കലന ഗണിതം എന്ന പേരിൽ പ്രോഗ്രഷനെക്കുറിച്ച് പറഞ്ഞ സംഗമ ഗ്രാമ മാധവനെ നമുക്കറിയില്ല. ബ്രിട്ടീഷ് സാമ്രാജ്യത്തെ കിടുകിടാ വിറപ്പിച്ച വീരപഴശ്ശി രാജാവിനെയോ അദ്ദേഹത്തിന്റെ ഇടംവലം കൈകളായിരുന്ന തലക്കൽ ചന്തുവിനേയും എടച്ചെന കുങ്കനേയും അറിയില്ല. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും മഹാത്മാ അയ്യങ്കാളിയും രണ്ടോ മൂന്നോ വാചകങ്ങളിലൂടെ പാഠ പുസ്തകങ്ങളിലൂടെ കയറിയിറങ്ങിപ്പോകുന്നു. നോബൽ സമ്മാനപ്പട്ടികയിലുൾപ്പെടുത്തപ്പെട്ട കവിതയെഴുതിയ മഹർഷി അരവിന്ദനോ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ ദർശനങ്ങളോ നമുക്ക് പാഠപുസ്തകങ്ങളിൽ കാണാൻ കഴിയില്ല. സ്വാമി വിവേകാനന്ദനാൽ പ്രചോദിതയായി, പിറന്ന നാടായ അയർലണ്ട് (ബ്രിട്ടൻ )വിട്ട്, ഭാരതത്തിൽ വന്ന്, ഭാരതത്തിലെ സ്ത്രീകൾക്ക് വിദ്യ പകർന്ന്, ഭാരതീയയായി ജീവിച്ച് മരിച്ച ഭഗിനി നിവേദിതയെ നമുക്ക് വേണ്ട. ദേശീയബോധത്തിന്റെ ആദ്യ അഗ്നിജ്വാലയായ 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ശിപ്പായി ലഹള എന്ന് വിളിക്കാൻ നമുക്കും മടിയില്ല. ലോകത്തിലെ തന്നെ സ്വാതന്ത്ര്യ സമരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബലിദാനി ഖുദിറാംബോസിനെ നമുക്ക് പഠിക്കണ്ട. കാളിദാസനും ഭവഭൂതിയും ഭാസനും വരരുചിയും വരാഹമിഹിരന്നും ബാണഭട്ടനും കപിലനും സുശ്രുതനും കണാദനും മൗര്യ – ഗുപ്ത – വിജയനഗര സാമ്രാജ്യങ്ങളും ശിൽപ ചാതുരികളുടെ അവസാന വാക്കായ നമ്മുടെ നിർമ്മാണ വൈദഗ്‌ദ്ധ്യങ്ങളും ഒന്നും ഒന്നും നമുക്ക് അറിയേണ്ട….
അതായിരുന്നു നമ്മുടെ വിദ്യാഭ്യാസം… അതു മാറുകയാണ്…
കല്ലിൽ കവിതയെഴുതിയ നമ്മുടെ തച്ചുശാസ്ത്ര പാരമ്പര്യവും, കലാ-സാഹിത്യാദികളിലെ ഭാരതീയ സമ്പത്തും സർവ്വ ശാസ്ത്ര വൈജ്ഞാനിക പൈതൃകവും അഭിമാനമായി, കരുത്തായി,കരുതുന്ന, അതിന്റെ ആത്മവിശ്വാസം നൽകുന്ന ആത്മബോധമുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായവും അദ്ധ്യാപക പരിശീലനം പദ്ധതിയും അദ്ധ്യാപക സമൂഹവും രൂപപ്പെടുകയാണ്, തിരിച്ചു വരികയാണ്.

“new education policy must help re – establish teachers, at all levels, as the most respected and essential members of our society, because they truely shape our next generation of citizens.” (NEP 20 പേജ് 4, പാര: 3 )

കേന്ദ്ര സർക്കാർ മുന്നോട്ട് വെക്കുന്ന വിദ്യാഭ്യാസ നയത്തിനനുസരിച്ച് ഓരോ സംസ്ഥാനവും തങ്ങളുടെ വിദ്യാഭ്യാസ രീതിയിൽ പരിഷ്കാരങ്ങൾ വരുത്തേണ്ടതുണ്ട്. അതിന്റെ രീതി എന്നത്, വിദ്യാഭ്യാസ നയത്തെ അടിസ്ഥാനപ്പെടുത്തി കേന്ദ്രം ഒരു പാഠ്യ പദ്ധതി ചട്ടക്കൂട് (NCF – National Curriculum Framework )രൂപപ്പെടുത്തും. അതിനെ അടിസ്ഥാനപ്പെടുത്തി ഓരോ സംസ്ഥാനവും സംസ്ഥാന പാഠ്യ പദ്ധതി ചട്ടക്കൂട് (കേരളത്തിൽ – KCF – Kerala Curriculum Framework ) രൂപപ്പെടുത്തണം. NEP 20 പ്രകാരം നാല് NCF കളാണ് വരിക. ഫൗണ്ടേഷണൽ സ്റ്റേജ്, സ്ക്കൂൾ എജ്യൂക്കേഷൻ, ഹയർ എജ്യൂക്കേഷൻ, ടീച്ചർ എജ്യൂക്കേഷൻ എന്നീ മേഖലകളിൽ പ്രത്യേകം പ്രത്യേകം പാഠ്യപദ്ധതി ചട്ടക്കൂടുകൾ വരിയാണ്. ചരിത്രത്തിലാദ്യമായാണ് , പ്രീ സ്ക്കൂൾ രംഗത്ത് ഒരു ദേശീയ കരിക്കുലം ഉണ്ടാവുന്നത്. ഇതനുസരിച്ച് കേരളത്തിലും പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്കരണങ്ങൾ തുടങ്ങിയിട്ടുണ്ട്.

എന്നാൽ, ഇടതുപക്ഷ സംഘടനകൾ ദേശീയ വിദ്യാഭ്യാസ നയത്തെ ഒരു രാഷ്‌ട്രീയ രേഖ ( Political Document)എന്ന പോലെയാണ് നോക്കിക്കാണുനത്. കടുത്ത വിമർശനമാണ് നടത്തുനത്. മതേതരത്വം ഉറപ്പാക്കുനില്ല , ആദിവാസി-പട്ടിക ജാതി/വർഗ്ഗ-പിന്നാക്ക വിഭാഗങ്ങളെ നയം അവഗണിക്കുന്നു, അദ്ധ്യാപകരുടെ പ്രൊമോഷൻ സാധ്യതകൾ നയം ഇല്ലാതാക്കുന്നു തുടങ്ങിയ വിമർശനങ്ങൾ ഉന്നയിച്ച് നയത്തെ പാടേ എതിർക്കുകയാണ്. സത്യത്തിൽ കേന്ദ്ര സർക്കാരിന് നേതൃത്വം കൊടുക്കുന്ന പാർട്ടിയോടുള്ള രാഷ്‌ട്രീയ എതിർപ്പായി മാത്രമേ ഇതിനെ കാണാൻ കഴിയുകയുള്ളു. ഒന്ന് നോക്കാം

NEP 20 അദ്ധ്യായം 6,1 മുതൽ 20 വരെ ഉള്ള നിർദ്ദേശങ്ങൾ തുല്യതയാർന്നതും ഉൾച്ചേർന്നതുമായ വിദ്യാഭ്യാസത്തെ ഉറപ്പാക്കുന്നു. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ (Socially and Economically Disadvantaged Groups) വളരെ കൃത്യമായി അഭിസംബോധന ചെയ്യുന്ന നിരവധി നിർദ്ദേശങ്ങളാണ് നയം മുന്നോട്ട് വയ്‌ക്കുന്നത്. ഇത്തരത്തിലുള്ള ജനത അധിവസിക്കുന്ന പ്രദേശങ്ങൾ ആസ്പിരേഷണൽ ഡിസ്ട്രിക്ടുകളായി പ്രഖ്യാപിച്ചുകൊണ്ട്, പ്രത്യേക വിദ്യാഭ്യാസ മേഖലകൾ (Special Educational Zones) രൂപപ്പെടുത്തണംഎന്ന് NEP 20 പറയുന്നു.

അത്തരം പ്രദേശങ്ങളിൽ, അവരുടെ ഇടയിൽ നിന്ന് അദ്ധ്യാപകരെ വളർത്തിയെടുക്കാൻ വേണ്ട സാഹചര്യം ഒരുക്കുന്നതിനായി അദ്ധ്യാപക പരിശീലന പദ്ധതിയിൽ മാറ്റങ്ങൾ വരുത്തണം. സ്കോളർഷിപ്പുകളും സംവരണങ്ങളും ഏർപ്പെടുത്തണം. ആദിവാസികളുടെ പഠനാവശ്യങ്ങൾക്ക് മാത്രമായി ഒരു പൊതു ഫണ്ട് രൂപീകരിക്കണം. ആദിവാസി മേഖലകളിൽ, അവരോട് താൽപര്യമുള്ള ആളുകളെ അദ്ധ്യാപകരായി നിയോഗിക്കണം, തുടങ്ങിയ നിർദ്ദേശങ്ങൾ NEP 20 മുന്നോട്ട് വയ്‌ക്കുന്നു. ഇത്തരം മേഖലകളിൽ അദ്ധ്യാപകർക്ക് താമസ സൗകര്യങ്ങൾ ഉൾപ്പെടെ ഉറപ്പാക്കിക്കൊണ്ട് സുഗമമായ വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുക്കണം എന്ന് നയം പറയുന്നു

ടീച്ചർ (Teacher ) എന്ന പേരിൽ തന്നെ ഒരു അദ്ധ്യായം മാറ്റി വെച്ചു കൊണ്ട് അദ്ധ്യാപകന്റെ സേവനങ്ങൾ എങ്ങനെയായിരിക്കണം എന്ന് നയം അടിവരയിട്ട് പറയുന്നു. പ്രൊമോഷനിൽ വെർട്ടിക്കൽ മൊബിലിറ്റി നയം ഉറപ്പാക്കുന്നു. കഴിവിനേയും പ്രകടനത്തേയും അടിസ്ഥാനപ്പെടുത്തി ഇൻക്രി മെന്റുകളും ഇൻസന്റീവുകളും നയം വാഗ്ദാനം ചെയ്യുന്നു. പ്രകടനത്തെ വിലയിരുത്തുന്നതിന് വേണ്ടി നാഷണൽ പ്രൊഫഷണൽ സ്റ്റാൻഡേർഡ്സ് ഫോർ ടീച്ചേഴ്സ് എന്ന പേരിൽ വിലയിരുത്തൽ മാനദണ്ഡങ്ങൾ വരുന്നു. നിരവധി പിന്തുണാ സംവിധാനങ്ങളിലൂടെ, ദേശീയമായ ഒരു ഐകരൂപ്യ നിലവാരം അദ്ധ്യാപകർക്ക് ഉണ്ടാവണം എന്ന് നയം പറയുന്നു.

ഭരണഘടനാ മൂല്യങ്ങൾ പഠിപ്പിച്ചു കൊണ്ട് , ഭരണഘടനയെ സംരക്ഷിക്കാനും ആയതിനോട് പ്രതിബദ്ധരായിരിക്കാനും ഉതകുന്നതായിരിക്കണം വിദ്യാഭ്യാസം എന്ന് പറയുന്ന നയം പിന്നെ പുട്ടിന് പീര പോലെ ഇടക്കിടക്ക് മതേതരത്വം എന്ന് പറയേണ്ട കാര്യമില്ലല്ലോ.
എന്തായിരുന്നാലും കേരളവും പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്കരണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്, ചർച്ചകളും പ്രസംഗങ്ങളും എന്തൊക്കെയാണെങ്കിലും, ഇതുവരെ എടുത്ത നടപടികളിൽ NEP 20 യെ അനുസരിക്കുന്നതായാണ് കാണുന്നത്. പക്ഷേ, ഇതെല്ലാം കേരളത്തിന്റെയാണ്, കേരളം മാത്രമാണ് ഇങ്ങനെ ചെയ്യുന്നത് എന്ന ഒരു തോന്നൽ സമൂഹ മധ്യത്തിൽ ഉളവാക്കുന്ന തരത്തിലാണ് പ്രചരണം മുഴുവൻ എന്നുള്ളതാണ്. ബിരുദം നാല് വർഷമാക്കുന്നതും നാല് കരിക്കുലം ഫ്രെയിംവർക്കുകൾ രൂപപ്പെടുത്തുന്നതും , പ്രൊമോഷൻ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാക്കുന്നതും ജനകീയ ചർച്ചകൾ നടത്തുന്നതും എല്ലാം NEP 20 യുടെ നിർദ്ദേശങ്ങൾ തന്നെയാണ്. കേന്ദ്രത്തെ അതേപടി അനുസരിക്കുകയും അനുകരിക്കുകയും എന്നാൽ പൊതു സമൂഹത്തിൽ ശക്തമായ എതിർപ്പിന്റെ അന്തരീക്ഷം നിലനിർത്തുകയും ചെയ്യുന്ന ഒരു തരം ഇരട്ടത്താപ്പ് സമീപനം ഇക്കാര്യത്തിൽ കാണാൻ കഴിയും. കാശ്മീർ മുതൽ കന്യാകുമാരി വരെയും കച്ച് മുതൽ കാമാഖ്യ വരെയും പ്രാഥമിക വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം വരെ ഒരു ഐകരൂപ്യം കൊണ്ടുവരികയും ഭാരതത്തിന്റെ ഏകതയെ ഉറപ്പിക്കുകയും ചെയ്യുന്ന ദേശീയ വിദ്യാഭ്യാസ നയത്തിൽ , പ്രാദേശിക വാദങ്ങളുടെയും സങ്കുചിത രാഷ്‌ട്രീയ-മത നിലപാടുകളുടേയും പേരിൽ , സംസ്ഥാനങ്ങൾ വളച്ചൊടിക്കലും ഒളിച്ചു കടത്തലും നടത്താതെ നോക്കേണ്ടത് പൗരബോധമുള്ള ഒരു സമൂഹം എന്ന നിലയിൽ , ജനതയുടെ ബാധ്യതയും ഉത്തരവാദിത്തവുമാണ്. ജനാധിപത്യം സംരക്ഷിക്കുന്നത് ജനങ്ങളാണ് ,, ജനാധിപത്യ നയങ്ങളും —

ജോബി ബാലകൃഷ്ണൻ.

9496739107
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ കീഴിൽ ഉള്ള ദേശീയ അദ്ധ്യാപക പരിശീലന സമിതി ( National Counsil for Teacher Education ,NCTE , New Delhi) ജനറൽ കൗൺസിൽ അംഗം,

കേന്ദ്ര സർക്കാരിന്റെ ,ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ ( NCERT – National Counsil for Educational Research & Training, New Delhi ) പാഠ്യപദ്ധതി – പാഠ പുസ്തക നിർമ്മാണ സമിതിയംഗം

SCERT യുടെ ടീച്ചർ റിസർച്ചർ പ്രോഗ്രാമിന്റെ ഭാഗമായി ട്രൈബൽ മേഖലയിൽ ഗവേഷണം.

ഇപ്പോൾ അട്ടപ്പാടിയിലെ മേലേ മുള്ളി എന്ന വനവാസി ഊരിലെ ഗവ: എൽപി സ്ക്കൂളിൽ പഠിപ്പിക്കുന്നു. സർക്കാരിനോട് പ്രത്യേകം അപേക്ഷിച്ച് വാങ്ങിയ സ്ഥലം മാറ്റം.

Tags: PREMIUMNEP
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

പൊന്നേ.. ഇതെങ്ങോട്ടാ!? റോക്കറ്റ് വേഗത്തിൽ കുതിച്ച് റെക്കോർഡിട്ട് സ്വർണവില; അറിയാം ഇന്നത്തെ വില

Next Post

കരസേനയിലും വ്യോമസേനയിലും സേവനമനുഷ്ഠിക്കുന്ന വനിതകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ;കണക്കുകൾ പുറത്ത് വിട്ട് കേന്ദ്രസർക്കാർ

More News from this section

ഡൽഹിയിൽ അനുഭവപ്പെട്ടത് അഫ്ഗാനിൽ നടന്ന ഭൂകമ്പത്തിന്റെ പ്രകമ്പനം; റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തി

ഡൽഹിയിൽ അനുഭവപ്പെട്ടത് അഫ്ഗാനിൽ നടന്ന ഭൂകമ്പത്തിന്റെ പ്രകമ്പനം; റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തി

വ്യാജ ആധാർ തട്ടിപ്പ്; ഓപ്പറേറ്റർമാർ പിടിയിൽ

വ്യാജ ആധാർ തട്ടിപ്പ്; ഓപ്പറേറ്റർമാർ പിടിയിൽ

പശുക്കടത്ത് കേസ് ; തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രതാ മൊണ്ഡലിന്റെ കസ്റ്റഡി കാലാവധി 13 ദിവസത്തേക്ക് നീട്ടി

പശുക്കടത്ത് കേസ് ; തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രതാ മൊണ്ഡലിന്റെ കസ്റ്റഡി കാലാവധി 13 ദിവസത്തേക്ക് നീട്ടി

കാപികോ റിസോർട്ടിന്റെ എല്ലാ കെട്ടിടങ്ങളും പൊളിച്ചു നീക്കണം; സുപ്രീംകോടതി

കാപികോ റിസോർട്ടിന്റെ എല്ലാ കെട്ടിടങ്ങളും പൊളിച്ചു നീക്കണം; സുപ്രീംകോടതി

യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ; ഭർത്താവിനെ കാണാനില്ല; പോലീസ് അന്വേഷണം ആരംഭിച്ചു

യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ; ഭർത്താവിനെ കാണാനില്ല; പോലീസ് അന്വേഷണം ആരംഭിച്ചു

ഡിസ്‌നിലാൻഡിൽ ജൂല റൈഡ് തകർന്നു വീണു : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ഡിസ്‌നിലാൻഡിൽ ജൂല റൈഡ് തകർന്നു വീണു : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

Load More

Latest News

കൽക്കരി മേഖലയ്‌ക്ക് ഇത് ചരിത്ര നിമിഷം ; 50 ദശലക്ഷം ടൺ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഖനിയായി ‘ഗ്രേവ ‘

കൽക്കരി മേഖലയ്‌ക്ക് ഇത് ചരിത്ര നിമിഷം ; 50 ദശലക്ഷം ടൺ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഖനിയായി ‘ഗ്രേവ ‘

പഠനത്തിനൊപ്പം സാങ്കേതിക പരിശീലനവും; ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം

പഠനത്തിനൊപ്പം സാങ്കേതിക പരിശീലനവും; ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം

2021 മുതൽ നിരോധിച്ചത് 110 യൂറ്റൂബ് വാർത്താ ചാനലുകൾ; അനുരാഗ് താക്കൂർ

2021 മുതൽ നിരോധിച്ചത് 110 യൂറ്റൂബ് വാർത്താ ചാനലുകൾ; അനുരാഗ് താക്കൂർ

ദ്വിദിന സന്ദർശനം; മാർച്ച് 24 മുതൽ കർണാടക, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ അമിത് ഷാ സന്ദർശനം നടത്തുന്നു

ദ്വിദിന സന്ദർശനം; മാർച്ച് 24 മുതൽ കർണാടക, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ അമിത് ഷാ സന്ദർശനം നടത്തുന്നു

നൂറ് കണക്കിന് ഹിറ്റ് ബോളിവുഡ് ഗാനങ്ങൾ സ്‌പോട്ടിഫൈയിൽ നിന്ന് അപ്രത്യക്ഷമായി; അതൃപ്തി അറിയിച്ച് ആസ്വാദകർ

നൂറ് കണക്കിന് ഹിറ്റ് ബോളിവുഡ് ഗാനങ്ങൾ സ്‌പോട്ടിഫൈയിൽ നിന്ന് അപ്രത്യക്ഷമായി; അതൃപ്തി അറിയിച്ച് ആസ്വാദകർ

70 വർഷങ്ങൾക്ക് ശേഷം, ഇന്ത്യൻ വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന ചീറ്റകൾ ; വൈറലായി ചിത്രങ്ങൾ

70 വർഷങ്ങൾക്ക് ശേഷം, ഇന്ത്യൻ വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന ചീറ്റകൾ ; വൈറലായി ചിത്രങ്ങൾ

മീമുകൾ ചെയ്യാൻ അറിയാമോ ? ഒരു ലക്ഷം രൂപ ശമ്പളം കിട്ടുന്ന ജോലിയുണ്ട്.

മീമുകൾ ചെയ്യാൻ അറിയാമോ ? ഒരു ലക്ഷം രൂപ ശമ്പളം കിട്ടുന്ന ജോലിയുണ്ട്.

ഡൽഹി, കശ്മീർ, ഛണ്ഡിഗഡ് എന്നിവിടങ്ങളിൽ ഭൂചലനം: ദൃശ്യങ്ങൾ പുറത്ത്

ഡൽഹി, കശ്മീർ, ഛണ്ഡിഗഡ് എന്നിവിടങ്ങളിൽ ഭൂചലനം: ദൃശ്യങ്ങൾ പുറത്ത്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies