ന്യൂഡൽഹി: കൊക്കയ്ൻ കടത്താൻ ശ്രമിച്ച ബ്രസീലിയൻ യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. ശരീരത്തിൽ ഒളിപ്പിച്ച ക്യാപ്‌സ്യൂളുകളുടെ രൂപത്തിലാണ് കൊക്കയ്ൻ കടത്താൻ ഇയാൾ ശ്രമിച്ചത്. ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നടന്ന പരിശോധനയിലാണ് 11.28 കോടി വിലവരുന്ന കൊക്കയ്ൻ പിടിച്ചത്. .
ബ്രസീലിലെ സാവോ പോളോ വിമാനത്താവളത്തിൽ നിന്നെത്തിയ യാത്രക്കാരന്റ കൈവശം ലഹരി വസ്തുക്കൾ ഉണ്ടെന്നുള്ള വിവരം കസ്റ്റംസിന് ലഭിച്ചിരുന്നു. തുടർന്ന് ഇയാളെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കി. പരിശോധനയിൽ ഇയാളുടെ ശരീരത്തിൽ നിന്ന് 752 ഗ്രാം ലഹരി വസ്തുക്കൾ പിടികൂടി. ഇവ തുടർ പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോഴാണ് കൊക്കയിനായിരുന്നുവെന്ന് തിരിച്ചറിഞ്ഞതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എൻഡിപിഎസ് വകുപ്പിലെ 43എ, 43ബി എന്നിവ പ്രകാരം ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രതിക്കെതിരെ കൂടുതൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
Comments