നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യം സംരക്ഷിക്കുന്നതിനും പലവിധ വ്യായമങ്ങളായ യോഗ, ജോഗിംഗ്, നീന്തൽ തുടങ്ങിയവയും പല സൗന്ദര്യ സംരക്ഷണ രീതികളും പിന്തുടർന്ന് വരാറുണ്ട്. എന്നാൽ വളരെ പ്രാധാന്യം അർഹിക്കുന്ന കണ്ണുകളുടെ സംരക്ഷണത്തിനായി പ്രത്യേകശ്രദ്ധ നൽകുന്നവർ വളരെ ചുരുക്കമാണ്. ഇന്ന് ലോകജനസംഖ്യയിൽ വളരെ വലിയൊരു വിഭാഗം യുവത്വം കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നു. അതിന് പരിഹാരമായി അവർ കണ്ണടകൾ ധരിക്കുന്നു.
കൊറോണ മഹാമാരിയ്‌ക്ക് ശേഷമുള്ള സാമൂഹിക അന്തരീക്ഷത്തിൽ സ്‌ക്രീനുകളിൽ നോക്കിയിരിക്കുന്നത് വളരെ കൂടുതലാണ്. കുട്ടികളിൽ പോലും ഇത് വർദ്ധിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. പഠനാവശ്യത്തിനായി കംപ്യൂട്ടർ, ലാാപ്ടോപ്പ്, എന്നിവയൊക്കെ ഉപയോഗിക്കുന്നത് വളരെയധികം കൂടുതലാണ്. എല്ലാ പ്രായപരിധിയിലുള്ളവരും സ്‌ക്രീൻ ഉപയോഗം വളരെ കൂടുതൽ ആണ്. ജോലി, എന്റർടെയ്ൻമെന്റ് തുടങ്ങിയവയൊക്കെ കാരണങ്ങളാണ്.
ഈ സാഹചര്യത്തിൽ കണ്ണുകൾക്കുള്ള വ്യായാമം വളരെ പ്രാധാന്യം അർഹിക്കുന്നു. ചിട്ടയായ ഭക്ഷണശീലവും വ്യായമങ്ങളും പിന്തുടരുന്നതിനോടൊപ്പം കണ്ണുകളുടെ പരിചരണത്തിന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അതിനായി വളര എളുപ്പത്തിൽ ചെയ്യാൻ ചില വ്യായമങ്ങളുണ്ട്. അതിനായി ആദ്യം ചെയ്യേണ്ടത് വളരെ കംഫർട്ടബിളായി നടുനിവർന്ന് ഇരിക്കുക. കഴിവതും കണ്ണുകളിലെ മേക്കപ്പ് ഒഴിവാക്കി ശുദ്ധജലത്തിൽ കഴുകിയ ശേഷം വ്യായാമത്തിനിരിക്കുന്നതാണ് നല്ലത്.
1) കണ്ണുകൾ പത്ത് സെക്കൻഡ് അടച്ച് ദീർഘശ്വാസം പരിശീലിക്കുക. അതിന് ശേഷം കണ്ണുകൾ മെല്ലെ തുറന്ന് കഴുത്ത് അനക്കാതെ മുകളിലേക്കും താഴേക്കും കൃഷ്ണമണികൾ ചലിപ്പിക്കുക.( 710 പ്രാവശ്യം ഇത് ചെയ്യാം). തുടർന്ന് കണ്ണുകൾ അടച്ച് ( 5 മുതൽ 10 സെക്കൻഡ് വരെ) ഇരിക്കുക.
2) വീണ്ടും കണ്ണ് തുറന്ന് , കൃഷ്ണമണി വശങ്ങളിലേക്ക് ചലിപ്പിക്കുക. ( 7 മുതൽ
10 പ്രാവശ്യം വരെ). ശേഷം കണ്ണുകൾ അടച്ച് വിശ്രമിക്കുക.
3) ഇതേ പ്രവൃത്തി വീണ്ടും തുടരേണ്ടതാണ്. കോണോടുകോൺ (Up And Down Left ) കൃഷ്ണമണികൾ ചലിപ്പിക്കണം. ( 7 മുതൽ 10 പ്രാവശ്യം വരെ). തുടർച്ചയായി ചെയ്തതിന് ശേഷം കണ്ണുകൾ അടച്ച് വിശ്രമിക്കേണ്ടത് അനിവാര്യമാണ് .5 മുതൽ 10 സെക്കൻഡ് വരെ ഇങ്ങന ചെയ്യുന്നതാണ് ഉത്തമം.
4) എതിർ ദിശയിൽ ഇതേ വ്യായാമം ( Leftup,Down Right) -10 പ്രാവശ്യം ചെയ്യുക.
5) അതിനുശേഷം കണ്ണുകൾ തുറന്ന് വൃത്താകൃതിയിൽ (ഒരു ക്ലോക്കിന്റെ സൂചി ചലിക്കുന്നതുപോലെ) .ഇത് 3-5 പ്രാവശ്യം ചെയ്യുക.
6) തിരിച്ചും ഇത് ആവർത്തിക്കുക. ഇതും 3-5 പ്രാവശ്യമാണ് ചെയ്യേണ്ടത്.
തുടർന്ന് കണ്ണുകൾ അടച്ച് ശ്വസനത്തിൽ ശ്രദ്ധിച്ച് 30 സെക്കൻഡ് വരെ വിശ്രമിക്കുക. കൈയുടെ ശുചിത്വം ഉറപ്പുവരുത്തി, കൈകൾ പരസ്പരം തിരുമി, ആ കൈകൾ കണ്ണുകളിലേക്ക് വെയ്‌ക്കുക. അപ്പോൾ അനുഭവിക്കുന്ന ഊഷ്മാവ് കണ്ണുകളിലെ ചെറിയ ചെറിയ പേശികൾക്ക് കൂടുതൽ ഊർജ്ജം പകരും. ഈ രീതിയെ Palming (പാമിംഗ്) എന്നാണ് പറയുക.
ഇത്തരം വ്യായാമങ്ങൾ ചിട്ടയായി പരിശീലിക്കുക വഴി ഒരു പരിധി വരെ കണ്ണുകളുടെ ആരോഗ്യം നമ്മുക്ക് സംരക്ഷിക്കാവുന്നതാണ്. ഈ വ്യായമമുറകൾ ഒരു ദിവസത്തിൽ കുറഞ്ഞത് ഒരു തവണയെങ്കിലും നിർബന്ധമായും ചെയ്യണം. സ്‌ക്രീൻ ടൈം കൂടുതലുള്ള വ്യക്തികൾ രണ്ട്, മൂന്ന് തവണ ചെയ്യുന്നതും നല്ലതാണ്. ഗുരുതരമായ നേത്രരോഗങ്ങൾ നേരിടുന്നവരാണെങ്കിൽ നിങ്ങളുടെ നേത്രരോഗ വിദഗ്ധരുമായി സംസാരിച്ചശേഷം ആരംഭിക്കുക.
















Comments