കണ്ണുകളുടെ ആരോഗ്യമാണോ നിങ്ങളുടെ സ്വപ്നം? ഈ വ്യായാമം പരീക്ഷിച്ച് നോക്കൂ..
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണുകളുടെ ആരോഗ്യമാണോ നിങ്ങളുടെ സ്വപ്നം? ഈ വ്യായാമം പരീക്ഷിച്ച് നോക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2023, 06:50 pm IST
Facebook
Twitter
WhatsAppTelegram

നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യം സംരക്ഷിക്കുന്നതിനും പലവിധ വ്യായമങ്ങളായ യോഗ, ജോഗിംഗ്, നീന്തൽ തുടങ്ങിയവയും പല സൗന്ദര്യ സംരക്ഷണ രീതികളും പിന്തുടർന്ന് വരാറുണ്ട്. എന്നാൽ വളരെ പ്രാധാന്യം അർഹിക്കുന്ന കണ്ണുകളുടെ സംരക്ഷണത്തിനായി പ്രത്യേകശ്രദ്ധ നൽകുന്നവർ വളരെ ചുരുക്കമാണ്.  ഇന്ന് ലോകജനസംഖ്യയിൽ വളരെ വലിയൊരു വിഭാഗം യുവത്വം കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നു. അതിന് പരിഹാരമായി അവർ കണ്ണടകൾ ധരിക്കുന്നു.

കൊറോണ മഹാമാരിയ്‌ക്ക് ശേഷമുള്ള സാമൂഹിക അന്തരീക്ഷത്തിൽ സ്‌ക്രീനുകളിൽ നോക്കിയിരിക്കുന്നത് വളരെ കൂടുതലാണ്. കുട്ടികളിൽ പോലും ഇത് വർദ്ധിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. പഠനാവശ്യത്തിനായി കംപ്യൂട്ടർ, ലാാപ്ടോപ്പ്, എന്നിവയൊക്കെ ഉപയോഗിക്കുന്നത് വളരെയധികം കൂടുതലാണ്. എല്ലാ പ്രായപരിധിയിലുള്ളവരും സ്‌ക്രീൻ ഉപയോഗം വളരെ കൂടുതൽ ആണ്. ജോലി, എന്റർടെയ്ൻമെന്റ് തുടങ്ങിയവയൊക്കെ കാരണങ്ങളാണ്.

ഈ സാഹചര്യത്തിൽ കണ്ണുകൾക്കുള്ള വ്യായാമം വളരെ പ്രാധാന്യം അർഹിക്കുന്നു. ചിട്ടയായ ഭക്ഷണശീലവും വ്യായമങ്ങളും പിന്തുടരുന്നതിനോടൊപ്പം കണ്ണുകളുടെ പരിചരണത്തിന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അതിനായി വളര എളുപ്പത്തിൽ ചെയ്യാൻ ചില വ്യായമങ്ങളുണ്ട്. അതിനായി ആദ്യം ചെയ്യേണ്ടത് വളരെ കംഫർട്ടബിളായി നടുനിവർന്ന് ഇരിക്കുക. കഴിവതും കണ്ണുകളിലെ മേക്കപ്പ് ഒഴിവാക്കി ശുദ്ധജലത്തിൽ കഴുകിയ ശേഷം വ്യായാമത്തിനിരിക്കുന്നതാണ് നല്ലത്.

1) കണ്ണുകൾ പത്ത് സെക്കൻഡ് അടച്ച് ദീർഘശ്വാസം പരിശീലിക്കുക. അതിന് ശേഷം കണ്ണുകൾ മെല്ലെ തുറന്ന് കഴുത്ത് അനക്കാതെ മുകളിലേക്കും താഴേക്കും കൃഷ്ണമണികൾ ചലിപ്പിക്കുക.( 710 പ്രാവശ്യം ഇത് ചെയ്യാം). തുടർന്ന് കണ്ണുകൾ അടച്ച് ( 5 മുതൽ 10 സെക്കൻഡ് വരെ) ഇരിക്കുക.

2) വീണ്ടും കണ്ണ് തുറന്ന് , കൃഷ്ണമണി വശങ്ങളിലേക്ക് ചലിപ്പിക്കുക. ( 7 മുതൽ
10 പ്രാവശ്യം വരെ). ശേഷം കണ്ണുകൾ അടച്ച് വിശ്രമിക്കുക.

3) ഇതേ പ്രവൃത്തി വീണ്ടും തുടരേണ്ടതാണ്. കോണോടുകോൺ (Up And Down Left ) കൃഷ്ണമണികൾ ചലിപ്പിക്കണം. ( 7 മുതൽ 10 പ്രാവശ്യം വരെ). തുടർച്ചയായി ചെയ്തതിന് ശേഷം കണ്ണുകൾ അടച്ച് വിശ്രമിക്കേണ്ടത് അനിവാര്യമാണ് .5 മുതൽ 10 സെക്കൻഡ് വരെ ഇങ്ങന ചെയ്യുന്നതാണ് ഉത്തമം.

4) എതിർ ദിശയിൽ ഇതേ വ്യായാമം ( Leftup,Down Right) -10 പ്രാവശ്യം ചെയ്യുക.

5) അതിനുശേഷം കണ്ണുകൾ തുറന്ന് വൃത്താകൃതിയിൽ (ഒരു ക്ലോക്കിന്റെ സൂചി ചലിക്കുന്നതുപോലെ) .ഇത് 3-5 പ്രാവശ്യം ചെയ്യുക.

6) തിരിച്ചും ഇത് ആവർത്തിക്കുക. ഇതും 3-5 പ്രാവശ്യമാണ് ചെയ്യേണ്ടത്.

തുടർന്ന് കണ്ണുകൾ അടച്ച് ശ്വസനത്തിൽ ശ്രദ്ധിച്ച് 30 സെക്കൻഡ് വരെ വിശ്രമിക്കുക. കൈയുടെ ശുചിത്വം ഉറപ്പുവരുത്തി, കൈകൾ പരസ്പരം തിരുമി, ആ കൈകൾ കണ്ണുകളിലേക്ക് വെയ്‌ക്കുക. അപ്പോൾ അനുഭവിക്കുന്ന ഊഷ്മാവ് കണ്ണുകളിലെ ചെറിയ ചെറിയ പേശികൾക്ക് കൂടുതൽ ഊർജ്ജം പകരും. ഈ രീതിയെ Palming (പാമിംഗ്) എന്നാണ് പറയുക.

ഇത്തരം വ്യായാമങ്ങൾ ചിട്ടയായി പരിശീലിക്കുക വഴി ഒരു പരിധി വരെ കണ്ണുകളുടെ ആരോഗ്യം നമ്മുക്ക് സംരക്ഷിക്കാവുന്നതാണ്. ഈ വ്യായമമുറകൾ ഒരു ദിവസത്തിൽ കുറഞ്ഞത് ഒരു തവണയെങ്കിലും നിർബന്ധമായും ചെയ്യണം. സ്‌ക്രീൻ ടൈം കൂടുതലുള്ള വ്യക്തികൾ രണ്ട്, മൂന്ന് തവണ ചെയ്യുന്നതും നല്ലതാണ്. ഗുരുതരമായ നേത്രരോഗങ്ങൾ നേരിടുന്നവരാണെങ്കിൽ നിങ്ങളുടെ നേത്രരോഗ വിദഗ്ധരുമായി സംസാരിച്ചശേഷം ആരംഭിക്കുക.

Tags: Healthyogaeyefitness
Share
Tweet
SendShare

More News from this section

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies