ഒന്നും രണ്ടുമല്ല.. 400 ദശലക്ഷം പേരാണ് ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സായുള്ളത്. ഇതോടെ ഇൻസ്റ്റയിൽ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള വനിതയായി മാറിയിരിക്കുകയാണ് പോപ് ഗായികയായ സെലീന ഗോമസ്. ഫോളോവേഴ്‌സിന്റെ എണ്ണം നാലൂറ് ദശലക്ഷം കടക്കുന്ന ആദ്യ വനിതയെന്ന നേട്ടം സ്വന്തമാക്കിയതോടെ 30-കാരിയായ സെലീന ഗോമസ് മറികടന്നത് ഇൻസ്റ്റയിലെ താരമായ കൈലി ജെന്നറിനെയാണ്.
മാർച്ച് 18നാണ് ഇൻസ്റ്റഗ്രാമിൽ ചരിത്രം കുറിച്ചുകൊണ്ട് സെലീന ഗോമസ് നേട്ടം കൈവരിച്ചത്. നേരത്തെ, ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ഇൻസ്റ്റഗ്രാമിലെ വനിതാ താരം കൈലി ജെന്നറായിരുന്നു. എന്നാൽ കഴിഞ്ഞ മാസം ജെന്നറിനെ മറികടന്ന് ഗോമസ് ഒന്നാമതെത്തി. ഒടുവിലിപ്പോൾ 400 ദശലക്ഷം ഫോളോവേഴ്‌സിനെ ലഭിക്കുന്ന ആദ്യ വനിതയായി മാറിയിരിക്കുകയാണ് സെലീന ഗോമസ്.
ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ആളുകൾ ഫോളോ ചെയ്യുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും പോപ് ഗായിക സ്വന്തമാക്കിയിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയുമാണ് ആദ്യ രണ്ട് സ്ഥാനത്തുള്ളത്.
400 ദശലക്ഷം ഫോളോവേഴ്‌സെന്ന നേട്ടം കൈവരിച്ച സെലീന ഗോമസ് തന്റെ ആരാധകർക്കായി പങ്കുവച്ച കുറിപ്പ് ഇങ്ങനെയായിരുന്നു. ”നിങ്ങൾ 400 ദശലക്ഷം പേരെയും കെട്ടിപ്പിടിക്കാൻ എനിക്ക് സാധിച്ചിരുന്നെങ്കിൽ” എന്നായിരുന്നു ഗോമസിന്റെ കുറിപ്പ്. നിലവിൽ 401 ദശലക്ഷം പേരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്.
Comments