കൊച്ചി: ലൈഫ് മിഷൻ കേസിൽ സന്തോഷ് ഈപ്പൻ അറസ്റ്റിൽ. നിർമ്മാണ കരാർ ലഭിച്ച യൂണിടാക് ബിൽഡേഴ്സിന്റെ മാനേജിംഗ് ഡയറക്ടറാണ് സന്തോഷ് ഈപ്പൻ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ഏറ്റെടുത്ത സന്തോഷ് ഈപ്പൻ നാലുകോടിയോളം രൂപ കോഴ നൽകിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കരാർ ലഭിക്കാൻ സന്തോഷ് ഈപ്പൻ പലർക്കായി കമ്മീഷൻ നൽകിയിരുന്നു.
ലൈഫ് മിഷൻ കോഴക്കേസിൽ ഇഡി നേരത്തെ അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ റിമാൻ്റിലാണ്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രനെയും ഇഡി ചോദ്യം ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് അറസ്റ്റിലായ സന്തോഷ് ഈപ്പൻ.
Comments