ചൈനയുടെ ലി ക്യുവാനെ തകർത്ത് ഇന്ത്യയുടെ ലവ്ലിന ബോർഗോഹൈൻ ഫൈനലിലേക്ക്

Published by
Janam Web Desk

ന്യൂഡൽഹി: വനിതാ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മൂന്നാം ഫൈനൽ ഉറപ്പിച്ച് ഭാരതം. ന്യൂഡൽഹി ആതിഥേയത്വം വഹിക്കുന്ന ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ലവ്ലിന ബോർഗോഹൈൻ ഫൈനലിലേക്ക് മുന്നേറി. ലവ്ലിനയ്‌ക്കൊപ്പം നിതു ഗംഗാസ്, നിഖത് സരീൻ, സവീതി ബൂറ എന്നിവരും ഇന്ന് നടന്ന സെമിഫൈനൽ മത്സരങ്ങൾ വിജയിച്ച് വനിതാ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു.

75 കിലോ വിഭാഗം സെമി ഫൈനൽ പോരാട്ടത്തിൽ ചൈനയുടെ ലി ക്യുവാനെ തകർത്താണ് ലവ്ലിന ഫൈനലിൽ ഇടം നേടിയത്. ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവായിരുന്നു ലി. 4-1 നാണ് സെമി ഫൈനൽ പോരാട്ടത്തിൽ ലവ്ലിന വിജയിച്ചത്.

അതേസമയം ടോക്കിയോ ഒളിമ്പിക് മെഡൽ ജേതാക്കൾ പരസ്പരം പോരാടിയ മത്സരം കൂടിയായിരുന്നു ഇത്. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്‌ക്ക് വേണ്ടി വെങ്കല മെഡൽ നേടിയ താരമാണ് ലവ്ലിന. മാത്രമല്ല ലവ്ലിനയുടെ ആദ്യ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ് ഫൈനലാണിത്. മുൻപ് 2019-ലും 2018-ലും ലവ്ലിന ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്നു.

Share
Leave a Comment