തൃശൂർ: മലയാളി യുവതിയെ മൈസൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ഊരകം സ്വദേശി ചെമ്പകശേരി ഷാജിയുടെ മകൾ സബീനയാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
ജോലി സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ സബീനയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ടെന്ന് പോലീസ് അറിയിച്ചു. മരണം കൊലപാതകമാണോയെന്ന സംശയവും ഉയരുന്നുണ്ട്.
സബീനയുടെ ആൺസുഹൃത്തിനെതിരെയാണ് ബന്ധുക്കൾ ആരോപണം ഉന്നയിച്ചത്. ഇതോടെ യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കരുവന്നൂർ സ്വദേശിയാണ് ഇയാൾ. സംഭവത്തിൽ മൈസൂരു പോലീസാണ് കേസ് അന്വേഷിക്കുന്നത്.
Comments