തിരുവനന്തപുരം: മദ്ധ്യവേനൽ അവധിക്ക് തന്നെ പാഠപുസ്തകങ്ങളും സൗജന്യ കൈത്തറി യൂണിഫോമുകളും വിതരണം ചെയ്യുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. സൗജന്യ യൂണിഫോമിന്റെ വിതരണ ഉദ്ഘാടനം കളമശ്ശേരി ഏലൂർ ജി എച്ച് എസ് എസ്സിൽ നടന്നു. പാഠപുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം ആലപ്പുഴ ലജനത്ത് മുഹമ്മദിയ എച്ച് എസ് എസ്സിലും വിദ്യാഭ്യാസമന്ത്രി ഉദ്ഘാടനം ചെയ്തു.
4,57,656 പെൺകുട്ടികൾക്കും 4,75,242 ആൺകുട്ടികൾക്കും അടക്കം ആകെ 9,32,898 കുട്ടികൾക്കാണ് യൂണിഫോം വിതരണം ചെയ്യുന്നത്. 42.5 ലക്ഷം മീറ്റർ തുണി യൂണിഫോമിനായി കൈത്തറി വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറും. ഇതിനായി മൊത്തം 130 കോടി രൂപ ചെലവിടും.
മദ്ധ്യവേനലവധിക്കാലത്ത് തന്നെ പാഠപുസ്തകങ്ങൾ കുട്ടികളിലെത്തിക്കാനുള്ള മുന്നൊരുക്കങ്ങൾ നടന്നു വരികയാണ്. ഒന്നു മുതൽ എട്ടുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ കുട്ടികൾക്ക് സൗജന്യമായാണ് നൽകിവരുന്നത്. ഏകദേശം 100 കോടിയിലധികം ചെലവിട്ടാണ് പാഠപുസ്തക അച്ചടിയും വിതരണവും.
Comments