ഹാരിപോർട്ടർ ചലച്ചിത്ര പരമ്പരയിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചതിന് പിന്നാലെ ലോകശ്രദ്ധയാകർഷിച്ച ഡാനിയേൽ ജേക്കബ് റാഡ്ക്ലിഫ് (33) അച്ഛനാകാൻ പോകുന്നു. കാമുകി എറിൻ ഡാർക്ക് (38) ഗർഭിണിയാണെന്നും ഇരുവരുടെയും ആദ്യ കുഞ്ഞാണ് പിറക്കാൻ പോകുന്നതെന്നും അമേരിക്കൻ മാദ്ധ്യമമായ യുഎസ് വീക്കിലി റിപ്പോർട്ട് ചെയ്തു.
ഗർഭിണിയായ എറിനൊപ്പം നിൽക്കുന്ന ചിത്രം ഡാനിയേൽ തന്നെയാലണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിലധികമായി ഡാനിയേലും അമേരിക്കൻ നടിയായ എറിനും തമ്മിൽ പ്രണയത്തിലാണ്.
2012ൽ പുറത്തിറങ്ങിയ കിൽ യുവർ ഡാർലിംഗ്‌സ് എന്ന ചലച്ചിത്രത്തിന്റെ സെറ്റിലാണ് ഡാനിയേലും എറിനും കണ്ടുമുട്ടുന്നത്. കവിയായ അലെൻ ഗിൻസ്‌ബെർഗിനെയായിരുന്നു ഡാനിയേൽ ചിത്രത്തിൽ അവതരിപ്പിച്ചത്. സിനിമയിലെ നായികയായിരുന്നു എറിൻ.
Comments