മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലെ ഇലക്ട്രിക്ക് ലൈനിനു മുകളിലുള്ള ഇരുമ്പ് കമ്പിയിൽ കയറി ജീവനെടുക്കുമെന്ന ഭീഷണിയുമായി യുവാവ്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
മാനസികാസ്വാസ്ഥ്യമുള്ള ഒരു യുവാവാണ് റെയിൽവേ ഉദ്യോഗസ്ഥരെ ഏറെനേരം ആശങ്കയിലാക്കിയത്. അരമണിക്കൂറിന് ശേഷം 9 മത്തെ പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്ന ഗദഗ് എക്‌സ്‌പ്രസിന്റെ കോച്ചിലേക്ക് ചാടിയതോടയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.
രാത്രി ഒമ്പത് മണിയോടെ ഇയാൾ കമ്പിയിൽ കയറിയത്, തുടർന്ന് ഹൈ ടെൻഷൻ ഓവർഹെഡ് വയറിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മുൻകരുതലെന്ന നിലയിൽ റെയിൽവേ ഉദ്യോഗസ്ഥർ വയറിലേക്കുള്ള വൈദ്യുതി ഓഫ് ചെയ്തു. രാത്രി 10 മണിയോടെ ഇയാൾ താഴെയുള്ള ഗദഗ് എക്‌സ്‌പ്രസിന്റെ കോച്ചിലേക്ക് ചാടി.തോടെയാണ് ഉദ്യോഗസ്ഥർക്ക് ആശ്വാസമായത്. വലിയ ജനക്കൂട്ടമാണ് സംഭവത്തിന് ദൃക്ക്സാക്ഷികളായത്.
Comments