ആര്‍ആര്‍ആര്‍ ഓസ്കര്‍ നേടിയത് താന്‍ കാരണമെന്ന് അജയ് ദേവഗണ്‍; കാരണം വ്യക്തമാക്കി നടൻ
Thursday, November 6 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

ആര്‍ആര്‍ആര്‍ ഓസ്കര്‍ നേടിയത് താന്‍ കാരണമെന്ന് അജയ് ദേവഗണ്‍; കാരണം വ്യക്തമാക്കി നടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2023, 02:24 pm IST
rrr ajay devgn

rrr ajay devgn

FacebookTwitterWhatsAppTelegram

 

മുംബൈ: ഒസ്കാർ പുരസ്കാര വേദിയിൽ തിളങ്ങിയതോടെ ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയിരിക്കുകയാണ് എസ്.എസ് രാജമൗലിയുടെ ആർആർആർ. എം എം കീരവാണി സംഗീത സംവിധാനം നിർവ്വഹിച്ച ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് ഓസ്‍കർ ലഭിച്ചത്. മാർച്ച് 24-ന് പുറത്തിറങ്ങിയ ചിത്രത്തിന് ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും നിലയ്‌ക്കാത്ത അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. പല രാജ്യങ്ങളിലും ചിത്രം പ്രദർശിപ്പിച്ചു. ചിത്രത്തിൽ അജയ് ദേവഗണ്‍ അവതരിപ്പിച്ച അല്ലൂരി വെങ്കിട്ടരാമ രാജു എന്ന കഥാപാത്രം ശ്രദ്ധേയമാണ്. അജയ് അതിഥി വേഷത്തിലാണ് അഭിനയിച്ചത്.

To ye Raaz hai #NaatuNaatuSong ko Oscar milne ka 😯 pic.twitter.com/P9GXv4sy7K

— Pooran Marwadi (@Pooran_marwadi) March 24, 2023

അടുത്തതായി ഭോല എന്ന കൈതി സിനിമയുടെ റീമേക്കാണ് അജയ് ദേവഗണ്‍ നായകനായി എത്തുന്ന ചിത്രം. താരം തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിന്‍റെ പ്രമോഷന്റെ തിരക്കിലാണ് അജയ് ദേവ്ഗൺ ഇപ്പോള്‍. ഭോലയുടെ പ്രമോഷന്‍റെ ഭാഗമായി ദി കപിൽ ശർമ്മ ഷോയിലും അജയ് ദേവഗണ്‍ എത്തിരുന്നു. ഇരുവരുടെയും സംഭാഷണത്തിനിടയിൽ ആർആർആർ സിനിമയിലെ നാട്ടു നാട്ടു ഗാനത്തിന്‍റെ ഓസ്കര്‍ നേട്ടവുമായി ബന്ധപ്പെട്ട് അജയ് ദേവഗണ്‍ നടത്തിയ പരാമര്‍ശം പരിപാടിയിലുള്ളവർക്കിയിൽ ചിരി പടര്‍ത്തിയിരുന്നു.

എന്നാൽ ഇപ്പോഴിതാ ഇതിന്‍റെ വീഡിയോയും വൈറലാകുകയാണ്. ആർആർആറിന്‍റെ ഓസ്കര്‍ നേട്ടത്തില്‍ ചിത്രത്തിന്റെ ഭാ​ഗമായ അജയ് ദേവഗണിനെ കപിൽ അഭിനന്ദിച്ചു. ഇതിന് അജയയുടെ മറുപടിയാണ് ദി കപിൽ ശർമ്മ ഷോയിയില്‍ കൂട്ടച്ചിരിയായത്. ‘ആര്‍ആര്‍ആര്‍ സിനിമയ്‌ക്ക് ഓസ്കാര്‍ കിട്ടാന്‍ താനാണ് കാരണം, താൻ ആ ഗാനത്തില്‍ ഡാന്‍സ് കളിച്ചിരുന്നെങ്കില്‍ അത് എന്തായെനെ” – എന്നായിരുന്നു അജയ് ദേവഗണ്‍ പറഞ്ഞത്.

അജയ് ദേവ്ഗൺ, അലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ, ശ്രിയ ശരൺ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദിന്റെ കഥയ്‌ക്ക് രാജമൗലി തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡിവിവി എൻറർടെയ്ൻമെൻറ്‌സിന്റെ ബാനറിൽ ഡി വി വി ദാനയ്യയാണ് നിർമ്മാണം.

രാം ചരൺ, ജൂനിയർ എൻ.ടി.ആർ എന്നിവർ തകർത്ത് അഭിനയിച്ച ഗാനം ടെയ്‌ലർ സ്വിഫ്റ്റ്, ഗില്ലെർമോ മെഡൽ ടോറോ, ലേഡി ഗാഗ എന്നീ പ്രശസ്ത ഗായകരുടെ ഗാനങ്ങളെ പിന്തള്ളിയാണ് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കിയത്. 14 വർഷത്തിന് ശേഷമാണ് പുരസ്‌കരം ഇന്ത്യയിലേക്കെത്തുന്നത് നേരത്തെ സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിന് എ.ആർ റഹ്‌മാൻ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയിരുന്നു.

ബാഹുബലി 2-ന് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ‘ആർആർആർ’. ‘രൗദ്രം രണം രുധിരം’ എന്നാണ് ഇതിന്റെ പൂർണ രൂപം. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം 550 കോടി മുതൽ മുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. 1,150 കോടിയാണ് ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയത്. തിയറ്റർ റിലീസിന് പിന്നാലെ നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. നെറ്റ്ഫ്‌ലിക്‌സിൽ തുടർച്ചയായ 14-ാം വാരവും ആഗോള ട്രെൻഡിംഗ് ലിസ്റ്റിൽ ഉണ്ടായിരുന്നു ചിത്രം.

Tags: Ajay Devgnrrr
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies