മുംബൈ: ഒസ്കാർ പുരസ്കാര വേദിയിൽ തിളങ്ങിയതോടെ ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയിരിക്കുകയാണ് എസ്.എസ് രാജമൗലിയുടെ ആർആർആർ. എം എം കീരവാണി സംഗീത സംവിധാനം നിർവ്വഹിച്ച ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് ഓസ്‍കർ ലഭിച്ചത്. മാർച്ച് 24-ന് പുറത്തിറങ്ങിയ ചിത്രത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിലയ്‌ക്കാത്ത അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. പല രാജ്യങ്ങളിലും ചിത്രം പ്രദർശിപ്പിച്ചു. ചിത്രത്തിൽ അജയ് ദേവഗണ്‍ അവതരിപ്പിച്ച അല്ലൂരി വെങ്കിട്ടരാമ രാജു എന്ന കഥാപാത്രം ശ്രദ്ധേയമാണ്. അജയ് അതിഥി വേഷത്തിലാണ് അഭിനയിച്ചത്.
To ye Raaz hai #NaatuNaatuSong ko Oscar milne ka 😯 pic.twitter.com/P9GXv4sy7K
— Pooran Marwadi (@Pooran_marwadi) March 24, 2023
അടുത്തതായി ഭോല എന്ന കൈതി സിനിമയുടെ റീമേക്കാണ് അജയ് ദേവഗണ്‍ നായകനായി എത്തുന്ന ചിത്രം. താരം തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിന്‍റെ പ്രമോഷന്റെ തിരക്കിലാണ് അജയ് ദേവ്ഗൺ ഇപ്പോള്‍. ഭോലയുടെ പ്രമോഷന്‍റെ ഭാഗമായി ദി കപിൽ ശർമ്മ ഷോയിലും അജയ് ദേവഗണ്‍ എത്തിരുന്നു. ഇരുവരുടെയും സംഭാഷണത്തിനിടയിൽ ആർആർആർ സിനിമയിലെ നാട്ടു നാട്ടു ഗാനത്തിന്‍റെ ഓസ്കര്‍ നേട്ടവുമായി ബന്ധപ്പെട്ട് അജയ് ദേവഗണ്‍ നടത്തിയ പരാമര്‍ശം പരിപാടിയിലുള്ളവർക്കിയിൽ ചിരി പടര്‍ത്തിയിരുന്നു.
എന്നാൽ ഇപ്പോഴിതാ ഇതിന്‍റെ വീഡിയോയും വൈറലാകുകയാണ്. ആർആർആറിന്‍റെ ഓസ്കര്‍ നേട്ടത്തില്‍ ചിത്രത്തിന്റെ ഭാഗമായ അജയ് ദേവഗണിനെ കപിൽ അഭിനന്ദിച്ചു. ഇതിന് അജയയുടെ മറുപടിയാണ് ദി കപിൽ ശർമ്മ ഷോയിയില്‍ കൂട്ടച്ചിരിയായത്. ‘ആര്‍ആര്‍ആര്‍ സിനിമയ്‌ക്ക് ഓസ്കാര്‍ കിട്ടാന്‍ താനാണ് കാരണം, താൻ ആ ഗാനത്തില്‍ ഡാന്‍സ് കളിച്ചിരുന്നെങ്കില്‍ അത് എന്തായെനെ” – എന്നായിരുന്നു അജയ് ദേവഗണ്‍ പറഞ്ഞത്.
അജയ് ദേവ്ഗൺ, അലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ, ശ്രിയ ശരൺ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദിന്റെ കഥയ്‌ക്ക് രാജമൗലി തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡിവിവി എൻറർടെയ്ൻമെൻറ്‌സിന്റെ ബാനറിൽ ഡി വി വി ദാനയ്യയാണ് നിർമ്മാണം.
രാം ചരൺ, ജൂനിയർ എൻ.ടി.ആർ എന്നിവർ തകർത്ത് അഭിനയിച്ച ഗാനം ടെയ്‌ലർ സ്വിഫ്റ്റ്, ഗില്ലെർമോ മെഡൽ ടോറോ, ലേഡി ഗാഗ എന്നീ പ്രശസ്ത ഗായകരുടെ ഗാനങ്ങളെ പിന്തള്ളിയാണ് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കിയത്. 14 വർഷത്തിന് ശേഷമാണ് പുരസ്‌കരം ഇന്ത്യയിലേക്കെത്തുന്നത് നേരത്തെ സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിന് എ.ആർ റഹ്‌മാൻ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയിരുന്നു.
ബാഹുബലി 2-ന് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ‘ആർആർആർ’. ‘രൗദ്രം രണം രുധിരം’ എന്നാണ് ഇതിന്റെ പൂർണ രൂപം. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം 550 കോടി മുതൽ മുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. 1,150 കോടിയാണ് ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയത്. തിയറ്റർ റിലീസിന് പിന്നാലെ നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. നെറ്റ്ഫ്‌ലിക്‌സിൽ തുടർച്ചയായ 14-ാം വാരവും ആഗോള ട്രെൻഡിംഗ് ലിസ്റ്റിൽ ഉണ്ടായിരുന്നു ചിത്രം.
Comments