തെലുങ്കർക്കൊപ്പം മലയാളികളും ആകാംക്ഷയോടെ കാത്തിരുന്ന തെലുങ്ക് ചിത്രം ഏജന്റിന്റെ പുതിയ ഒരു ഗാനം പുറത്തിറങ്ങി. എജന്റ്’ എന്ന ചിത്രത്തിന്റെ അപ്ഡേറ്റുകള്ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. അതിനാൽ വലിയ സ്വീകാര്യതയാണ് ഏജന്റിന്റെ അപ്ഡേറ്റുകള്ക്ക് ലഭിക്കുന്നത്. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനി ആണ് ചിത്രത്തിൽ നായകൻ. ‘ഏന്തേ ഏന്തേ’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്.
സുരേന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാധവ് എന്ന സൈനികനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. പാൻ ഇന്ത്യൻ റിലീസ് ആയിട്ടാണ് ചിത്രം എത്തുന്നത്. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്റർ സിനിമയുടെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. പിന്നാലെ ഏജന്റിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു. ലുക്ക് കൊണ്ടും സ്ക്രീൻ പ്രസൻസ് കൊണ്ടും ടീസറിൽ മമ്മൂട്ടി കൈയ്യടി നേടുകയും ചെയ്തിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഏജന്റ്.
അഖിൽ,ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് കേരളത്തില്‍ വിതരണം ചെയ്യുന്ന ‘ഏജന്റ്’ ഏപ്രില്‍ 28ന് റിലീസ് ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്.
ഛായാഗ്രഹണം നിർവ്വഹിക്കുന്നത് രാകുൽ ഹെരിയൻ ആണ്. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം നൽകുന്നത്. ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഏജന്റ്. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം പറഞ്ഞ ‘യാത്ര’യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം. മലയാളം, തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി എന്നീ ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്.
Comments