ചണ്ഡീഗഡ്: വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്പാൽ സിംഗിനും കൂട്ടാളി പപൽപ്രീത് സിംഗിനും ഒളിത്താവളമൊരുക്കിയ സ്ത്രീ അറസ്റ്റിൽ. പട്യാല സ്വദേശിനിയായ ബൽബീർ കൗറാണ് അറസ്റ്റിലായത്. ഇവരുടെ പട്യാലയിലെ ഹർഗോബിന്ദ് നഗറിലുള്ള വസതിയിൽ മാർച്ച് 19-നാണ് അമൃത്പാൽ സിംഗും കൂട്ടാളിയും കഴിഞ്ഞത്. ആറു മണിക്കൂറോളം നേരം ഇരുവരും യയുവതിയുടെ വീട്ടിൽ കഴിഞ്ഞതായി പോലീസ് വ്യക്തമാക്കി.
ഇതിന് പിന്നാലെ ഇരുവരും ഹരിയാനയിലെ കുരിുക്ഷേത്ര ജില്ലയിലെ ഷഹബാദിലേക്ക് നീങ്ങിയിരുന്നു. ഇവിടെ ഇരുവർക്കും അഭയം നൽകിയ ബൽജിത് കൗർ എന്ന സ്ത്രീയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കൂടാതെ തേജീന്ദർ സിംഗ് ഗിൽ എന്നയാളും അറസ്റ്റിലായിരുന്നു. ഇയാളുടെ പക്കൽ നിന്നും മൊബൈൽ ഫോൺ, ഖലിസ്താൻ പതാക, ചിഹ്നം, കറൻസി എന്നിവയും കണ്ടെടുത്തിരുന്നു.
പഞ്ചാബിൽ നിന്ന് അമൃത് പാൽ കടന്നതായി സ്ഥിരീകരിച്ചതോടെ പോലീസ് അയൽസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിച്ചിരുന്നു. അമൃത്പാൽ സിംഗുമായി ബന്ധമുള്ള നൂറോളം പേരെ പോലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിരുന്നു.
Comments