സോഷ്യൽമീഡിയയിൽ വരുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ചിട്ട് കാര്യമില്ലെന്ന് നടൻ സാജൻ സൂര്യ. പത്ത് പേര് നമ്മളെ കുറിച്ച് മോശം പറഞ്ഞാൽ നമ്മൾ ചെയ്യുന്നത് മോശമാണെന്ന് സ്വാഭാവികമായും മറ്റുള്ളവർ ചിന്തിച്ച് പോകുമെന്നും താരം പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലാണ് താരം ഇത്തരത്തിൽ പ്രതികരിച്ചത്.
‘ദേഷ്യം വന്നാൽ അധിക സമയം അങ്ങനെ ഇരിക്കുന്നയാളല്ല ഞാൻ, പെട്ടെന്ന് തന്നെ തിരികെ ചെന്ന് മാപ്പ് പറയും. സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ നോക്കരുതെന്നാണ് എന്റെ അഭിപ്രായം. കാരണം അതിൽ കൂടുതലും നെഗറ്റീവ് കമന്റുകൾ ആയിരിക്കും. അതിനോട് പ്രതികരിച്ചിട്ട് കാര്യവുമില്ല. കൂടുതലും ഫേക്ക് അക്കൗണ്ടിൽ നിന്നാകും വരുന്നത്. പത്ത് പേര് നമ്മളെ കുറിച്ച് മോശം പറഞ്ഞാൽ നമ്മൾ ചെയ്യുന്നത് മോശമാണെന്ന് സ്വാഭാവികമായും ചിന്തിച്ച് പോകും. അതുകൊണ്ടാണ് കമന്റുകൾ നോക്കണ്ടെന്ന് പറയുന്നത്.’- സാജൻ സൂര്യ പറഞ്ഞു.
ചെറിയപ്രായത്തിൽ തന്നെ അഭിനയത്തിൽ ചുവടുറപ്പിച്ച സാജൻ സൂര്യയെ മിനിസ്ക്രീനിലെ മമ്മൂട്ടി എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. ഇടയ്‌ക്ക് വെള്ളിത്തിരയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലുകളില്ലാണ് താരം സജീവമായി നിൽക്കുന്നത്. 2000 മുതല്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന താരം തന്റെ അഭിനയ ജീവിതത്തിന്റെ ഇരുപത്തിമൂന്നാമത്തെ വര്‍ഷത്തിലെത്തി നില്‍ക്കുകയാണ്. നിലവില്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഗീതഗോവിന്ദം എന്ന സീരിയലിലാണ് അഭിനയിക്കുന്നത്.
Comments