മുംബൈ: സ്വാതന്ത്ര്യ സമര സേനാനി വിനായക് ദാമോദർ വീർ സവർക്കറെ അധിക്ഷേപിച്ച് മുൻ എംപി രാഹുൽ ഗാന്ധിയ്‌ക്കും കോൺഗ്രസിനും തിരിച്ചടി. കോൺഗ്രസ് വിളിച്ചുചേർക്കുന്ന യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ച് ശിവസേന. അത്താഴ വിരുന്നിൽ നിന്നും ശിവസേനാംഗങ്ങൾ വിട്ടുനിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സഞ്ജയ് റാവത്താണ് മല്ലിഗാർജുൻ ഖാർഗെയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചത്.
Uddhav Thackeray faction decides not to attend the meeting at Mallikarjun Kharge's residence today because Rahul Gandhi said that I am not Savarkar, I am Gandhi: Sanjay Raut to ANI pic.twitter.com/rJN0wqR8gl
— ANI (@ANI) March 27, 2023
സവർക്കറെ അപമാനിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നാണ് മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകിയത്. വീർ സവർക്കർ ഞങ്ങളുടെ ദൈവമാണെന്നും അദ്ദേഹത്തോടുള്ള അനാദരവ് വെച്ചുപൊറുപ്പിക്കില്ലെന്നും പരസ്യമായി പറയുന്നു. ഞങ്ങൾ പോരാടാൻ തയ്യാറാണ്, പക്ഷേ ഞങ്ങളുടെ ദൈവങ്ങളെ അപമാനിക്കുന്നത് ഞങ്ങൾക്ക് സഹിക്കാവുന്ന കാര്യമല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. മാലേഗാവിൽ റാലിയെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം രാഹുലിന്റെ പരാമർശത്തെ വിമർശിച്ചത്.
തന്റെ പേര് ‘ഗാന്ധി’ എന്നാണ് ‘സവർക്കർ’ എന്നല്ല എന്നായിരുന്നു രാഹുലിന്റെ പരാമർശം. തന്റെ പേര് സവർക്കർ എന്നല്ലെന്നും ഗാന്ധി ആരോടും മാപ്പ് പറയുന്നില്ലെന്നുമാണ് ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിന് ശേഷം രാഹുൽ ഗാന്ധി പറഞ്ഞത്. 2019-ലെ ക്രിമിനൽ മാനനഷ്ടക്കേസ് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ വിവാദ പ്രസ്താവന.്ഇത് മഹാരാഷ്‌ട്രയിലെ വിവിധ ഭരണകക്ഷികളെയാണ് പ്രകോപിച്ചത്. ഇതിന് പിന്നാലെ വീർ സവർക്കർ ഗൗരവ് യാത്ര സംഘടിപ്പിക്കുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അറിയിച്ചിരുന്നു.
Comments